കെ.എം പ്രൊഡക്ഷൻസിന്റെ ബാനറിൽ സുലൈമാൻ കെ.പി.ബി സംവിധാനം ചെയ്ത ഏറ്റവും പുതിയ ഷോർട്ട് ഫിലിം യൂറ്റ്യൂബിൽ റിലീസ് ചെയ്തു. ഡോ.ഷരീഫിന്റെ കഥയ്ക്ക് കെ.പി.ബി സുലൈമാനും അസ്ഹറും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അസ്ഹർ, യാസർ, റിയാസ്, സുലൈമാൻ എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയരക്ടർ: റിയാസ്. ഡി.ഒ.പി: തബ്ഷീർ, അസിസ്റ്റന്റ് ഡയറക്ടർ: ഷുക്രിയാ, ഡിസൈൻ, എഡിറ്റിംഗ്: സിയാദ് അൽസബ.
ചിത്രം ഇതിനോടകം യൂറ്റ്യൂബിൽ തരംഗമായിക്കഴിഞ്ഞു. നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഈ ചിത്രത്തിന്റെ തുടർച്ചയായി ഒരു മിനി വെബ് സീരിയൽ അണിയറയിൽ ഒരുങ്ങുന്നതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ദ്വീപ് മലയാളിയോട് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക