2029 സഖാഫികൾ കർമ്മ രംഗത്തേക്ക്; 18 ലക്ഷദ്വീപുകാരും

0
666

കോഴിക്കോട്: വൈജ്ഞാനിക നഗരിയായ മർകസിന്റെ 43-ാം വാർഷിക സനദ് ദാന സമ്മേളനം സമാപിച്ചു. മർകസ് ശരീഅത്ത് കോളേജിൽ നിന്നും വിവിധ വിഭാഗങ്ങളിലായി പഠനം പൂർത്തിയാക്കിയ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 2029 സഖാഫികൾക്കും ഖുർആൻ മനഃപാഠമാക്കിയ ഹാഫിളുകൾക്കുമുള്ള സനദ് ദാന കർമ്മവും നടന്നു. ഇവരിൽ ലക്ഷദ്വീപുകാരായ പതിനെട്ട് യുവ പണ്ഡിതരും പഠനം പൂർത്തിയാക്കി സനദിന് അർഹരായി. ആന്ത്രോത്ത് [5], ചെത്ത്ലത്ത്  [4], അമിനി [3], അഗത്തി [3], കവരത്തി [1], കൽപ്പേനി [1], കിൽത്താൻ [1] എന്നീ ദ്വീപുകളിൽ നിന്നുള്ളവരാണ് അർഹരായത്. കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി മറ്റു പണ്ഡിതരും സാദാതീങ്ങളും പങ്കെടുത്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here