ലക്ഷദ്വീപിൽ നിയമ നിർമാണസഭ രൂപവത്കരണ ആവശ്യം; ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് എം.കെ. രാഘവൻ എം.പി

0
481

ന്യൂഡൽഹി: ലക്ഷദ്വീപ് നിയമ നിർമാണസഭ രൂപവത്കരണ ആവശ്യം ഉൾപ്പെടെ എം.കെ. രാഘവൻ എം.പി ലോക്സഭയിൽ മൂന്ന് സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചു. ആരോഗ്യം`മൗലികാവകാശ ബിൽ, സാർവത്രികാരോഗ്യ ഇൻഷുറൻസ്‌ ബിൽ എന്നിവയാണ് മറ്റുള്ളവ.

Advertisement

ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർമാരുടെ ഭരണം അധികാര കേന്ദ്രീകരണത്തിന്‌ വഴിതെളിച്ചിട്ടുണ്ടെന്നും ജനപ്രതിനിധികളുടെ അഭാവം ലക്ഷദ്വീപ് നേരിടുന്നതായും ബില്ലിൽ പറയുന്നു. കേരള ഗവർണറെ കേന്ദ്ര ഭരണപ്രദേശത്തിന്‍റെ ലെഫ്റ്റനന്‍റ് ഗവർണറായി മാറ്റണം. ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്കും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തുല്യ വിഹിതത്തോടു കൂടി ആരോഗ്യ ഇൻഷുറൻസ്‌ ഏർപ്പെടുത്തുക എന്നതാണ്‌ സാർവത്രികാരോഗ്യ ഇൻഷുറൻസ്‌ ബിൽ ആവശ്യപ്പെടുന്നത്.

News Summary – Legislative Assembly should be formed in Lakshadweep: MK Raghavan


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here