ഷാർജ: ഇഫ്താർ വിരുന്നിൽ ഒരുമിച്ച് യുഎഇയിലെ ലക്ഷദ്വീപ് പ്രവാസികൾ. ഇതാദ്യമായിയാണ് ലക്ഷദ്വീപ് പ്രവാസികൾ ഒരുമിച്ച് ഇഫ്താർ സംഗമം നടത്തുന്നത്. ഷാർജയിൽ വെച്ചായിരുന്നു സംഗമം. വിവിധ ദ്വീപുകളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം നൂറോളം ആളുകൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. ഇത്രയധികം ലക്ഷദ്വീപുകാർ യുഎഇയിൽ ഉണ്ടായിരുന്നുവെന്നത് കൗതുകമുള്ള വാർത്തയാണ് എന്ന് ലക്ഷദ്വീപിലെ ഏറ്റവും മുതിർന്ന പ്രവാസിയും 37 വർഷത്തിലധികമായി ദുബായിൽ ബിസിനസ് സംരംഭകനുമായ കുഞ്ഞി സീതി, റഹ്മത്തുള്ളാ, സാദിക്ക് എന്നിവർ പറഞ്ഞു.
റിയാസത് ഖാൻ, പൂക്കോയ, ഗരീബ് നവാസ്, നൗഫൽ, ജാമി അബ്ദുൽ ജലീൽ, അഫ്സൽ, ബീഗം സീതി, സജ്ല എന്നിവരുടെ നേതൃത്വത്തിൽ ഷാർജ നൂർ മസ്ജിദിനു സമീപത്തെ പാമ് പാർക്കിൽ വെച്ചായിരുന്നു ഇഫ്താർ സംഗമം നടന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക