ദില്ലി: ദേശീയ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി കേന്ദ്രം മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. ട്രെയിന്‍-വിമാന സര്‍വ്വീസുകള്‍, അന്തര്‍സംസ്ഥാന യാത്രകള്‍ എന്നിവക്കുള്ള നിയന്ത്രണം തുടരും. സ്കൂളുകളും കോളേജുകളും അടഞ്ഞുതന്നെ കിടക്കും.
ദേശീയ ലോക്ക് ഡൗണ്‍ തുടരുമ്ബോള്‍ രാജ്യത്തുടനീളം ആഭ്യന്തര വിദേശ വിമാന സര്‍വ്വീസുകള്‍ക്കുള്ള നിരോധനം തുടരും. പ്രത്യേക അനുമതിയില്ലാത്ത ട്രെയിന്‍ സര്‍വ്വീസുകളും ഉണ്ടാകില്ല. അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസോ പൊതുഗതാഗമോ അനുവദിക്കില്ല. മെട്രോക്കുള്ള നിയന്ത്രണം തുടരും. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്കുള്ള ജനങ്ങളുടെ അനുമതിയില്ലാത്ത യാത്രക്കും വിലക്ക് തുടരും.
സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കും. ഹോട്ടലുകള്‍ സിനിമാശാലകള്‍, ഷോപ്പിംഗ് മാളുകള്‍, ജിമ്മുകള്‍, തിയ്യേറ്റര്‍, ബാറുകള്‍ തുടങ്ങിയവക്കുള്ള നിരോധനവും നീക്കില്ല
എല്ലാ രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക മത ഒത്തുചേരലും നിയന്ത്രിക്കും. ആരാധനാലയങ്ങളില്‍ പൊതുജനപ്രവേശനം അനുവദിക്കില്ല. ഇന്ത്യയില്‍ ഉടനീളം രാത്രി ഏഴുമുതല്‍ രാവിലെ എഴുവരെ കര്‍ഫ്യു പ്രഖ്യാപിച്ചു. അവശ്യസേവനങ്ങള്‍ക്കല്ലാതെ ഈ സമയത്ത് ആരും പുറത്തിറങ്ങരുത്. എല്ലാ സോണുകളിലും 65 വയസിന് മുകളിലുള്ളവര്‍, ഗുരുതര അസുഖങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണുകള്‍ പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ചികിത്സക്കോ അനിവാര്യഘട്ടത്തിലോ അല്ലാതെ പുറത്തിറങ്ങരുത്.
പൂര്‍ണ അടച്ചുപൂട്ടല്‍ ആവശ്യമായ കണ്ടൈന്‍മെന്‍റ് മേഖലകളില്‍ കടുത്ത നിയന്ത്രണം ഉണ്ടാകും. റെഡ് സോണുകളില്‍ സൈക്കിള്‍ റിക്ഷ, ടാക് സി , ബസുകള്‍ എന്നിവ അനുവദിക്കില്ല. എന്നാല്‍ നിയന്ത്രണങ്ങളോടെ സ്വകാര്യ വാഹനങ്ങളിലെ യാത്രക്ക് തടസ്സമില്ല. കാറില്‍ ഡ്രൈവറെ കൂടാതെ പിന്നില്‍ രണ്ടുപേര്‍ക്ക് ഇരിക്കാം, മോട്ടോര്‍ ബൈക്കില്‍ ഒരാള്‍ മാത്രം. പ്രത്യേക സാമ്ബത്തിക മേഖലയിലെ സ്ഥാപനങ്ങള്‍, ഐടി സ്ഥാപനങ്ങള്‍ എന്നിവ റെഡ് സോണിലും തുറക്കാം. മാളുകള്‍ കമ്ബോള കേന്ദ്രങ്ങള്‍ എന്നിവ ഒഴികെ കടകള്‍ തുറക്കാം.
ഗ്രാമീണ മേഖലയില്‍ ആണെങ്കില്‍ മാളുകള്‍ ഒഴികെ എല്ലാ കടകളും തുറക്കാം. സ്വകാര്യ ഓഫീസുകള്‍ മൂന്നില്‍ ഒന്ന് ജീവനക്കാരുമായി തുറക്കാം. ഡെപ്യുട്ടി സെക്രട്ടറിക്ക് മുകളിലുള്ളവരുടെ ഓഫീസുകള്‍ 100 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. മറ്റുള്ളവക്ക് മൂന്നില്‍ ഒന്ന് ജീവനക്കാര്‍ അനുവദിക്കും. ഓറഞ്ച് സോണിലും ബസ് ഗതാഗതം അനുവദിക്കില്ല. എന്നാല്‍ നിയന്ത്രണത്തോട് ടാക്സി സര്‍വ്വീസ് അനുവദിക്കും.അനുമതിയോടെ ജില്ലകള്‍ക്കിടയിലെ യാത്രയും അനുവദിക്കും. ഗ്രീന്‍ സോണുകളില്‍ രാജ്യത്തെ പൊതു നിയന്ത്രണം മാത്രം തുടരും. ഇതിന് പുറമെ 50 ശതമാനം യാത്രക്കാരുമായി ബസുകള്‍ ഓടാം. 50 ശതമാനം ബസ് ഡിപ്പോകളിലെ പകുതി ബസുകളുടെ സര്‍വ്വീസ് അനുവദിക്കും. ഗ്രീന്‍ സോണില്‍ ഓഫീസുകള്‍ വ്യവസായങ്ങള്‍ കടകള്‍ എന്നിവ തുറക്കാനും നിയന്ത്രണമില്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക