കവരത്തി: ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായി ശ്രീ. പി.വി ഹസൻ ചുമതലയേറ്റു. ദീർഘകാലമായി അസിസ്റ്റന്റ് എഞ്ചിനീയറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ഒരു മാസം മുൻപാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായി കവരത്തിയിൽ നിയമിതനായത്. നിലവിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ സർവ്വീസ് കാലാവധി പൂർത്തിയാക്കി വിരമിച്ചതോടെയാണ് ശ്രീ.പി.വി ഹസന് എക്സിക്യൂട്ടീവ് എഞ്ചിനീയറായി സ്ഥാനക്കയറ്റം നൽകി കൊണ്ട് ഉത്തരവായത്. ഇന്നലെ തന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ അദ്ദേഹം ചാർജ് ഏറ്റെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക