ന്യൂഡൽഹി: അംഗൻവാടി സേവനങ്ങൾക്ക് കീഴിലുള്ള അംഗൻവാടി വർക്കേഴ്സിനെയും സഹായികളെയും പിരിച്ചുവിട്ടത് ശിശുക്ഷേമ മന്ത്രാലയത്തിന്റെ അറിവോടെയല്ല എന്ന് കേന്ദ്ര ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. സ്മൃതി ഇറാനി. അംഗൻവാടി ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫിബ്രവരി മാസം ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ കേന്ദ്ര ശിശുക്ഷേമ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. പ്രസ്തുത കത്തിന് മന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള വിവിധ സ്കീമുകൾ നടപ്പാക്കുന്നതിന് അംഗൻവാടി ജീവനക്കാരുടെ സേവനം അത്യാവശ്യമാണ്. ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം ശിശുക്ഷേമ മന്ത്രാലയത്തിന് ഒരു വിവരവും സമർപ്പിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ലക്ഷദ്വീപ് ഭരണകൂടത്തിന് കത്തയച്ചിട്ടുണ്ട്. ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ശിശുക്ഷേമ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് ലക്ഷദ്വീപ് എം.പിക്ക് അയച്ച മറുപടിയിൽ ശ്രീമതി. സ്മൃതി ഇറാനി പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക