അമിനി: അമിനിയിലെ യുവാക്കളുടെ കൂട്ടായമയായ അഹിബ്ബാ ഇഫ്താർ സംഘം ഏഴാമത് ഇഫ്താർ സംഗമം റംസാൻ 27 ന് നടത്തി. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് കാരണം നടത്താൻ കഴിയാത്ത പരിപാടി ഈ പ്രാവശ്യം വളരെ വിപുലമായി സംഘടിപ്പിച്ചു. അമിനി ദീനുൽ ഇസ്ലാം മദ്രസ്സ പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തു. ഇമ്പമാർന്ന ബുർദ ആലാപനം പണ്ഡിതന്മാരുടെ നേതൃത്ത്വത്തിലുള്ള ദിഖിർ, സ്വലാത്ത് ദുആ സമ്മേളനം എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക