ഇന്ത്യയിലെ പാവപ്പെട്ടവരും, പാർശ്വവത്കരിക്കപ്പെട്ടവരും കോൺഗ്രസിൽ വിശ്വാസമർപ്പിക്കുന്നു. ഡി.എം.കെ നേതാവ് സ്റ്റാലിൻ

0
656

ചെന്നൈ: കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിക്ക് ആശംസകളുമായി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ. ബഹുമാനപ്പെട്ട അണ്ണൈ (അമ്മ) സോണിയ ഗാന്ധിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ- ഫെയ്സ്ബുക്ക് പോസ്റ്റിൽ സ്റ്റാലിൻ കുറിച്ചു.

തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കൾ സോണിയയെ ബഹുമാന പൂർവം വിശേഷിപ്പിക്കുന്നത് അണ്ണൈ (അമ്മ) സോണിയ ഗാന്ധി എന്നാണ്.
ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ നിന്ന് കോൺഗ്രസിന്റെ ശ്രേഷ്ടമായ പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ ഒരു ശക്തികൾക്കും കഴിയില്ല.
ഇന്ത്യയുടെ ബഹുത്വം, മതേതരത്വം, സാമൂഹ്യ നീതി, സമത്വം എന്നിവയുടെ ശാശ്വതമായ സംരക്ഷകരാണ് കോൺഗ്രസ്. ഇന്ത്യയിലെ പാവപ്പെട്ടവരും, മധ്യവർഗവും, പാർശ്വവത്കരിക്കപ്പെട്ടവരും കോൺഗ്രസിൽ വിശ്വാസമർപ്പിക്കുന്നുവെന്നും സ്റ്റാലിൻ കുറിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here