തസ്നി, നബീൽ, അജാസ്. ലോക്ക്ഡൗണിൽ കുടുങ്ങിയ സാബിറിന് തുണയായത് ഒരുകൂട്ടം എൻ.എസ്.യു.ഐ വിദ്യാർഥികൾ

0
1405

ലോക്ക്ഡൗണിൽ മൂന്ന് മാസത്തോളം പോണ്ടിച്ചേരിയിൽ കുടുങ്ങിയ സാബിർ എസ്.ബി എന്ന വിദ്യാർഥിക്ക് തുണയായി ഒരു പറ്റം എൻ.എസ്.യു.ഐ വിദ്യാർഥികൾ. ആരെയും കരളലിയിപ്പിക്കുന്ന ലോക്ക്ഡൗൺ ഓർമ്മകൾ ഫൈസ്ബുക്കിലൂടെ പങ്കുവെച്ച സാബിറിന്റെ കുറിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാ പ്രതീക്ഷകളും നശിച്ച തനിക്ക് പിന്തുണയുമായി എത്തിയ അഡ്വ. തസ്നീം സുൽത്താന, സയ്ത് നബീൽ, അജാസ് അക്ബർ എന്നിവരോട് കടപ്പാട് അറിയിച്ചാണ് സാബിറിന്റെ ഫൈസ്ബുക്ക് പോസ്റ്റ്. ഫൈസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം.

ഫൈസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

“നാം കാണാതെ പോയ നന്മയുടെ മുഖം”

ഈ തലകെട്ടിൽ തുടങ്ങുന്ന ഒരു കുറിപ്പാണ്‌ ഏറെ നാളുകൾക്കു ശേഷം for Facebookൽ ഒരു പോസ്റ്റ്‌ എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞ കുറയേ മാസങ്ങളായി നാട്ടിൽ പോവാൻ പറ്റാതെ #lockdown ന്റെ പിരിമുറുക്കത്തിൽ പ്രതീക്ഷ എന്ന വസ്തുതയോട് തികഞ്ഞ വെറുപ്പും ദേഷ്യവും തോന്നിയിരുന്ന നാളുകൾ, ആരോടും സംസാരിക്കാനോ,ഒന്ന് മനസ് തുറന്നു ചിരിക്കാനോ കഴിയാതെ പോയ ദിനരാത്രങ്ങൾ.അങ്ങനെ ഇരിക്കെയാണ് ഒരു നിമിത്തമെന്ന പോലെ ഞാൻ എന്റെ നാട്ടുകാരിയും സുഹൃത്തുമായ തസ്‌നിക്ക് (Adv Thasneem Sulthana) വാട്സാപ്പിൽ വെറുതെ എന്തിനോ ‘സ്റ്റാറ്റസ്-റിപ്ലൈ’ ചെയ്യുന്നത്. പതിവുപോലെ തന്നെ എന്റെ കാര്യങ്ങൾ അന്വേഷിക്കാൻ തുടങ്ങിയ തസ്‌നി, ഞാൻ ഇപ്പോഴും പോണ്ടിച്ചേരിയിൽ തന്നെയാണെന്ന് ഞാൻ അറിയിച്ചു…Lockdown കാരണം കഷ്ടപ്പെടുന്നവർക്ക് ലക്ഷദ്വീപ് ഗവണ്മെന്റ് ചെയ്യുന്ന സഹായങ്ങളെ കുറിച്ച് ആരായാൻ തുടങ്ങും മുമ്പേ ഞാൻ അറിയിച്ചു എല്ലാ ആനുകൂല്യങ്ങളും കേരള സംസ്ഥാന അതൃത്തിക്ക് അകത്തുള്ളവർക്കായി സംഗ്രഹിക്കപെട്ടതാണെന്നുള്ള വസ്തുത.തസ്‌നി യെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്ന ഒരുപാട് കാര്യങ്ങളിൽ ഒന്ന്  ഒരുപാട് ഭംഗി വാക്കുകൾ പറഞ്ഞു തന്റെ അനുകമ്പ ഭിക്ഷയായി കൊടുക്കുന്ന പതിവ് ക്ളീശേ പ്രകടങ്ങൾ ചെയ്യില്ല എന്നതാണ്.”നേരെ വാ നേരെ പോ” നിലപാട്. അങ്ങനെയൊക്കെ ഉള്ള തസ്നിയും പതിവ് വാക്കുകൾ പറയാൻ തുടങ്ങി “ഞാൻ ആരോടേലും പറയാം ” എന്റെ ഒരു സുഹൃത്തിനോട് ഞാൻ already പറഞ്ഞിട്ടുണ്ട് സാബിറിന്റെ കാര്യം” എന്നൊക്കെ.Mm എന്ന രണ്ടക്ഷരങ്ങളാണ് ഇത്തരം സംഭാഷണങ്ങളുടെ അന്ത്യമായി ഞാൻ കൊടുക്കാറുള്ളത്. Fake hope അതാണ്‌ ഈ ലോകത്ത് ഏറ്റവും കഠിനമേറിയ വിഷം എന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു.എന്നാൽ പതിവിന് വിപരീതമായി പെട്ടന്ന് തന്നെ എനിക്ക് ഒരു ഫോൺ കാൾ, എടുത്ത് സംസാരിച്ചപ്പോൾ ആന്ദ്രോത് ദ്വീപിൽ നിന്നും നബീൽ, തസ്‌നി പറഞ്ഞിരുന്നു സാബിർ ന്റെ കാര്യം, ഞങ്ങൾ NSUI യുടെ പ്രവർത്തകനാണെന്നും പോണ്ടിച്ചേരിയിൽ കുടുങ്ങിക്കിടക്കുന്ന കാര്യം ഇപ്പോഴാണ് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടെതെന്നും ഒന്നും പേടിക്കണ്ട എന്നുമൊക്കെ നബീൽ വ്യെക്തമാക്കി(lockdown ന്റെ ആരംഭത്തിൽ വൻകരയിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷദ്വീപുകാരുടെ പേരുകൾ ശേഖരിച്ച കൂട്ടത്തിൽ ഞാനും പേര് കൊടുത്തതായിരുന്നല്ലോ എന്ന് ഞാൻ ഓർത്തു) സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണമായിരുന്നു എന്നൊക്കെ കേട്ടത് വെറും മായയായിരുന്നോ??? ഒരുപാട് ചിന്തിച്ചു കൂട്ടുന്നതിന് ഇടം തരാതെ വീണ്ടും എന്റെ മൊബൈൽ ശബ്‌ദിക്കാൻ തുടങ്ങി, വീണ്ടുമാരോ Unknown Number!! ഫോൺ എടുത്ത് കാതിൽ വെച്ച എനിക്ക് ഏതോ എംബസി  ഇൽ നിന്നും സംസാരിക്കുന്നത് പോലെ തോന്നിപ്പോയി,നല്ല ശബ്ദം, ശബ്ദത്തിൽ പ്രകടമായ ആത്മവിശ്വാസം, അനുകമ്പ നിറഞ്ഞ വാക്കുകൾ ,നേരത്തെ സംസാരിച്ച സയ്ദ് നബീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് മുൻ‌കൂർ ജാമ്യമെടുത്തിട്ടു സ്വയം പരിചയപ്പെടുത്തി തുടങ്ങി, ഞാൻ അജാസ് NSUI ന്റെ പ്രവർത്തകനാണ്, സാബിറിന്റെ കാര്യങ്ങൾ നബീൽ വഴി അറിഞ്ഞുവെന്നും കേരളത്തിൽ പ്രവേശിക്കാൻ കേരള e-pass നിർബന്ധമാണെന്നും അജാസ് ഉറപ്പിച്ചു പറഞ്ഞു. വളരെ വ്യക്തമായിരുന്നു അയ്യാൾ പറയുന്ന ഓരോ വാക്കുകളും,ഞാൻ ഇതുവരെ സംസാരിച്ച helpline അധികൃതരിൽ എനിക്ക് കാണാൻ കഴിയാത്ത പലതും ആ പാതിരാത്രി എന്നെ വിളിച്ച NSUI പ്രവർത്തകന്റെ ഫോൺ സമഭാഷണത്തിൽ നിന്ന് എനിക്ക് കിട്ടി എന്നുവേണം പറയാൻ. എന്തായാലും നാളെ രാവിലെ ഞാൻ യാത്ര തുടങ്ങും ബാക്കി എല്ലാം വരുന്നിടത്തു വെച്ച് കാണാം എന്നൊക്കെ പറഞ്ഞു ഞാൻ ഫോൺ വെച്ചു.എന്നാലും എന്തിനോ വേണ്ടി ഞാൻ എന്റെ Details ഒക്കെ കേരള e-pass ഇന് രജിസ്റ്റർ ചെയ്യാനെന്നു അജാസ് ചോതിച്ചപ്പോൾ കൊടുത്തു. ഇവരൊക്കെ എന്ത് അത്ഭുതം കാട്ടാനാ എന്നുള്ള മനോഭാവം പണ്ടുമുതലേ എനിക്കുണ്ട്,  അതിനു കാരണവുമുണ്ട്, General Election 2019(2019 തന്നെ അല്ലേ..എന്റെ ആദ്യത്തെ വോട്ട്.. എന്നിട്ടും ഓർമയില്ല ) Vote ചെയ്യാൻ നാട്ടിലേക് പോവാൻ ship ticket കിട്ടി..വളരെ പെട്ടെന്ന്…അതൊഴിച്ചാൽ രാഷ്ട്രീയക്കാരിൽ നിന്ന് നേരിട്ട് ഒരുതരത്തിലുള്ള സഹായങ്ങളും അനുഭവിക്കാത്ത ഒരാളാണ് ഞാൻ…സെമസ്റ്റർ ലീവിന് നാട്ടിൽ പോവാൻ ഞാൻ തന്നെയാണ്  ടിക്കറ്റ്സ് ശരിയാകാറുള്ളത്…എന്റെ സുഹൃത്തുക്കൾ ആ നേരം കൊണ്ട് നാട്ടിലായിരിക്കും Lucky fellows!!! അങ്ങനെയുള്ള എനിക്ക് എങ്ങനെ വിശ്വാസം വരാനാണ് രാഷ്ട്രീയക്കാരെ.
ഈ സമയം കൊണ്ട് നീണ്ട മൂന്ന് ലോക്കഡോൺ മാസങ്ങൾ ഞാൻ അനുഭവിച്ചു തീർത്തിരുന്നു.വീട്ടിൽ നിന്നും ഉമ്മയുടെയും പെങ്ങളുടെയും ആകുലത നിറഞ്ഞ ഫോൺകോളുകൾ ദിവസേന, എന്റെ മനസ്സിൽ നിന്നും പതിയെ മുഖത്തിൽ നിന്നും സന്തോഷത്തെ മായ്ച്ചു കളഞ്ഞിരുന്നു. Frustration എന്ന കേട്ടറിവ് എന്താണെന്നു അനുഭവിച്ചറിഞ്ഞ നാളുകൾ. ചുരുക്കത്തിൽ എല്ലാത്തിനും വിരാമം കുറിക്കാനായിട്ടു google കണ്ടുപിടിച്ചുതന്ന പ്രൈവറ്റ് ടാക്സിയിൽ കേരളത്തിൽ എത്താൻ തീരുമാനിച്ചു. പോണ്ടിച്ചേരിയിൽ നിന്നും ഈ-പാസ്സ് കിട്ടാൻ വളരെ എളുപ്പമായിരുന്നു (അത്രയ്ക്കും വിലമതിക്കാത്ത ഒന്നായിരുന്നു അതെന്നു വളരെ വൈകിയാണ് ഞാൻ മനസിലാകുന്നത് ).പോണ്ടിച്ചേരി ഈ-പാസ്സും പ്രൈവറ്റ് ടാക്സി യും ശരിയായ ഞാൻ കോളേജ് ൽ നിന്നും പെർമിഷൻ വാങ്ങി ഹോസ്റ്റൽ vacate ചെയ്തു ഇരിക്കുന്ന സമയം, മനസ്സിൽ ഒരു തരി പോലും സന്തോഷമില്ല പ്രതീക്ഷ ഇല്ല, ഒരുതരം പേടി മാത്രം, കേരളം പോയി എത്തുന്നത് വരെ ഒരു മനഃസമാധാനവുമില്ല.പരിശുദ്ധ റമളാൻ നോമ്പ് മുടക്കം വരാതെ അതിന്റെ അവസാന പത്തിലാണ്.അത്താഴം കഴിക്കാൻ വിശപ്പില്ല ഭക്ഷണം വേണ്ട, ഉറക്കമില്ല. ജീവിതത്തിൽ ഒരിക്കലും തിരിച്ചു വരരുതെന്ന് ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിച്ച മണിക്കൂറുകൾ.നാളെ രാവിലെ 5:00 മണിക്കാണ് ടാക്സി, രാത്രി എന്തായാലും ഉറക്കം വന്നില്ല മനസ്സിൽ ഒരായിരം സുനാമി അലകൾ അടിക്കുമ്പോൾ എങ്ങനെയാണു കണ്ണുമടച്ചു ഉറങ്ങാൻ പറ്റുക. ഈ നേരങ്ങളിൽ ഒന്നിലായിരുന്നു തസ്നിയുമായുള്ള വാട്സ്ആപ്പ് സംഭാഷണം, രാവിലെ പോണം, സമയം അങ്ങനെ ‘വെളുപ്പാൻക്കാലം’ ഇന്നും നോമ്പാണ്. ഇന്ന് ഇനി ഇപ്പോ നീ നോമ്പ് എടുക്കണ്ട എന്ന് അധ്യാപികമാരും ഹോസ്റ്റൽ seniors ഉം പറഞ്ഞിരുന്നു പക്ഷേ അവസാന പത്തു വരെ എത്തി നിൽക്കുന്ന റമളാൻ നോമ്പ് ഈ ഒരു ദിവസത്തിനു വേണ്ടി ഇല്ലാതാകുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല (ഇതിനെ മത സ്നേഹം എന്ന് വെറുതെ പോലും കരുതിപോവരുത് ).സമയം 5:00 am എല്ലാം പെട്ടെന്നായിരുന്നു ഞാൻ വളരെ നേരത്തെ തന്നെ കുളിയൊക്കെ കഴിഞ്ഞ്  തയ്യാറായിരുന്നതുകൊണ്ട്  പെട്ടെന്ന് ബാഗും സാധനങ്ങളും എടുത്ത്  മുറിയും പൂട്ടി ഇറങ്ങാൻ പറ്റി. ഹോസ്റ്റൽ ഗേറ്റ് താണ്ടി ടാക്സിയിൽ കേറുമ്പോഴും രാത്രി ഫോണിൽ സംസാരിച്ച തസ്‌നിയുടെ സുഹൃത്തു നബീൽ വഴി പരിചയപ്പെട്ട അജാസ് പറഞ്ഞത് എന്നെ അലട്ടികൊണ്ടേ ഇരുന്നു.. കേരള ഈ പാസ്സ്  ഇല്ലാതെ വാളയാർ checkpost കടക്കാൻ പറ്റില്ല (സിനിമയിൽ മാത്രം പറഞ്ഞു കേട്ടിട്ടുള്ള വാളയാർ ചെക്ക്പോസ്റ്റിനു എന്റെ ജീവിതത്തിൽ ഒരു വല്യ പങ്കുണ്ടെന്നു അന്ന് മനസിലായി 😄#sarcasm) Taxi യും ഞാനും യാത്ര തുടങ്ങി എല്ലാർക്കും ടെക്സ്റ്റ്‌ മെസ്സജ്സ് അയച്ചു എന്റെ യാത്ര തുടങ്ങി എന്ന്… കഴിഞ്ഞ രാത്രി മാമൻ പറഞ്ഞിരുന്നു ടാക്സി നമ്പറും മറ്റും എല്ലാർക്കും അയയ്ക്കുക,എന്റെ സ്വയ സുരക്ഷയ്ക്കു വേണ്ടിയാണത്രെ.അങ്ങനെ അജാസിന് ഒരു Good Morning മെസ്സേജ് വെറുതെ ഒന്ന് തട്ടിവിട്ടു. പോണ്ടിച്ചേരി യും കഴിഞ്ഞ് തമിഴ്നാട് വഴി വളരെ വേഗത്തിൽ തന്നെ ഞങ്ങളുടെ വണ്ടി പോയികൊണ്ടിരുന്നു. എവിടെയും കേരള പാസ്സിനെ പറ്റി ആരും ഒന്നും ചോദിച്ചില്ല, എന്നാലും എന്റെ മനസ്സ് ശാന്തമല്ലായിരുന്നു.വാളയാർ ചെക്‌പോസ്റ്റിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വന്ന കേരള സ്വേദശികളായ 200 ഓളം വിദ്യാർത്ഥികളെ കേരള ഈ പാസ്സ് ഇല്ലാത്തതുകൊണ്ട്  തിരിച്ചു അയച്ചു എന്ന് എന്റെ ഒരു സുഹൃത്തിന്റെ വാട്സ്ആപ്പ് മെസ്സേജ് ഞാൻ അപ്പോൾ ഓർത്തു. വളരെ നേരത്തെ തന്നെ അജാസ് എന്റെ ടെക്സ്റ്റ്‌ മെസ്സേജിന് റിപ്ലൈ തന്നു.. ശരിക്കും അമ്പരന്നു ഞാൻ, ഇത്ര നേരത്തെ എണീക്കുന്ന ആൺകുട്ടികളുണ്ടോ ദ്വീപിൽ അതും നോമ്പിന് സുബ്ഹ് നിസ്കാരം കഴിഞ്ഞ് ഉറങ്ങുന്ന സമയമല്ലേ ഇത്.Mm somewhat impressive he is എന്ന് വെറുതെ ഒന്ന് ആത്മഗതം ചെയ്തു ഞാൻ. അപ്പോഴതാ reply ഇങ്ങനെ “ഒന്നും പേടിക്കണ്ട ബ്രോ.. വാളയാർ എത്തുന്നതിനു മുമ്പ് കേരള ഈ പാസ്സ് ready ആയിരിക്കും.. ഹൈബി ഈഡനും ഹംദുള്ളാ സയീദുമൊക്കെ ഇടപെട്ട കാര്യമാണ്..ഒന്നുകൊണ്ടും പേടിക്കണ്ട ബ്രോ”ഞാൻ അതുവരെ ഇരുന്നതിൽ നിന്നും ഒന്ന് ചെരിഞ്ഞിരുന്നിട്ട് ഓർത്തു ഹൈബി ഈഡൻ എന്ന് പറയുമ്പോ മറ്റേ കോൺഗ്രസ്‌ കാരുടെ ബാന്നറിൽ ഒക്കെ ഉള്ള ഒരു Handsome യുവാവ്,  പിന്നെ ഹംദുള്ളാ സയീദ് ന്റെ അടുതിന്ന് പണ്ട് ഞാൻ ഒരു പ്രാവിശ്യം autograpgh വാങ്ങിച്ചിട്ടുണ്ട്🤗ഇവരൊക്കെ കേവലം എനിക്ക് വേണ്ടി അവരുടെ ജോലിയൊക്കെ മാറ്റി വെച്ചു എന്തൊക്കെയോ ചെയ്യുമെന്ന്..ആഹാ എന്തൊരു നടക്കാത്ത സ്വപ്നം അതും രാവിലെ തന്നെ. ഞാൻ പതിവുപോലെ Mm റിപ്ലൈ കൊടുത്തു. 11 മണിക്കുള്ള ഓൺലൈൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ നെറ്റ് ഓൺ ചെയ്ത എനിക്ക് വന്ന വാട്സ്ആപ്പ് സ്ക്രീൻഷോട്ടുകൾ ഹൈബി ഈടൻ, ഹംദുള്ളാ സയീദ്,whaaat🤖ഞാൻ പെട്ടെന്ന് ഒന്ന് ചാടി ഇരുന്നു ഭാഗ്യം എന്റെ തല ഇടിച്ചില്ല. ഞാൻ എന്നാലും അതൊന്നും വല്യ കാര്യമാക്കി എടുക്കാൻ നിന്നില്ല, എനിക്ക് എങ്ങനെയെങ്കിലും വാളയാർ ഒന്ന് കടന്ന് കിട്ടണം, ഏക പ്രതീക്ഷ എനിക്ക് വേണ്ടി നേർച്ച വെച്ചു കാത്തിരിക്കുന്ന വീട്ടുകാരും എന്റെ ഉമ്മയുടെ ദുആയും മാത്രമാണ്. അങ്ങനെ walayar checkpost എത്താറായി..ഈനേരം കൊണ്ട് അജാസ് ഞാൻ കൊടുത്ത details ഒക്കെ വെച്ച് കേരള e-പാസ്സ് ന് വേണ്ടി ഓൺലൈൻ രജിസ്റ്റർ ചെയ്തിരുന്നു.അതിന്റെ അപ്രൂവൽ പെന്റിങ് ആണെന്ന് കാണിക്കുന്ന പി.ഡി.എഫ് ഫയൽ ലിങ്ക് അജാസ് എനിക്ക് വാട്സാപ്പിൽ അയച്ചിരുന്നു.ഞാനാണെങ്കിൽ checkpost എത്തും വരെ നാഴികയ്ക്ക് നാൽപതു വട്ടം എന്ന രീതിയിൽ അതും നോക്കികൊണ്ട് ഇരുന്നു അപ്പ്രൂവ് ആയോ ആയോ എന്ന്. അങ്ങനെ വാളയാർ എത്താറായി..വാളയാറിന് തൊട്ടുമുമ്പുള്ള ചെക്‌പോസ്റ്റിൽ പോയതും ഒരുകൂട്ടം പോലീസ്‌കാർ.. ചോതിക്കുന്നതോ കേരള ഈ പാസ്സ് !!!ഒരാഴ്ചയോളം puducherry കളക്ടർ ഓഫീസ് കേറി ഇറങ്ങിയ ഈ പാസ്സ് അപ്പോ🤷‍♂️അവിടെയുണ്ടായിരുന്ന Lady police officer വളരെ മാന്യമായിട്ടു പെരുമാറിയത് ഇപ്പോഴും  ഞാനോർക്കുന്നു..കാരണം അവരുടെ മെയിൻ ഉദ്യോഗസ്ഥൻ പോലീസ് ഭയങ്കര മുരടൻ പ്രഗ്രതമായിരുന്നു, അയ്യാൾ കാണാതെ പോവാൻ പല പ്രാവിശ്യം ആ Lady Police officer എന്നോട് ആഗ്യം കാണിച്ചോണ്ടേ ഇരുന്നു. പക്ഷേ ആ പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങളെ തിരിച്ചയച്ചു, കോയമ്പത്തൂർ ടൗണിൽ വല്ല നെറ്റ് സെന്ററിലും പോയി കേരള ഈ പാസ്സിന് അപ്ലൈ ചെയ്യാൻ പറഞ്ഞു, മിസ്റ്റർ ഞാൻ already ചെയ്തിട്ടുണ്ടെന്നു പറയുന്നത് അയ്യാളുടെ എങ്ങോട്ടാണ് കേക്കുന്നതെന്നു എനിക്ക് തന്നെ സംശയം തോന്നിപോയി… എന്തായാലും കുറച്ചു സമയം വേണം, ഡ്രൈവർക്കു ഉച്ചഭക്ഷണവും കഴിക്കാല്ലോ, അങ്ങനെ ഞങ്ങൾ തിരിച്ചു വന്ന വഴി വന്ന് കോയമ്പത്തൂരിലെ ഏതോ ഒരു ചെറിയ ടൗണിൽ  പോയി ഡ്രൈവർ ഭക്ഷണം കഴിച്ചു ഞാൻ കാറിൽ തന്നെ ഇരുന്നു.ഒരുപാട് ഫോൺ വിളികൾ വരുന്നു സുഹൃത്തുക്കൾ ബന്തുക്കൾ വീട്ടുകാർ എല്ലാരും പരിഭ്രമത്തിലാണ് എന്തായി എന്റെ കാര്യം എന്ന്. എന്നാൽ ഞാൻ അത്രയും നേരം വിളിച്ചതും അറ്റൻഡ് ചെയ്തതും ഒരേ ഒരു ഫോൺ കാൾ മാത്രം,Ajas.എന്തായി എന്തായി എന്ന് ചോദിച്ചു ഒരു നൂറു പ്രാവിശ്യം ഞാൻ വിളിച്ചിട്ടുണ്ടാവും. ഭക്ഷണം കഴിച്ചിട്ട് വന്ന ഡ്രൈവർ ആരായാൻ തുടങ്ങി ഇനി എത്ര നേരം ആവും ഈ-പാസ്സ് അപ്പ്രൂവ് ആകാൻ. ഒരു 30  minutes ഞാൻ ഒരു പ്രതീക്ഷയുമില്ലാത്ത സ്വരത്തിൽ പറഞ്ഞു അങ്ങനെ കുറേയേറെ 30 minutes കൾ കടന്നുപോയ്‌കൊണ്ടേയിരുന്നു.ഞങ്ങൾ മാത്രം അവിടെ തന്നെ🚗
വാളയാർ ചെക്‌പോസ്റ്റിൽ ഒരുപാട് ആൾ കൂട്ടത്തിനിടയിൽ ഞാനും എങ്ങിനെ എങ്കിലും കടക്കാൻ പറ്റുമോ എന്ന വളരെ ചെറിയ പ്രതീക്ഷയിൽ.അജാസിന് മുറിയാതെ ഞാൻ ഫോൺ ചെയ്തോണ്ടേയിരുന്നു.11:30am ന് വാളയാർ എത്തിയ ഞങ്ങൾ 3:30pm വരെ അവിടെ തന്നെയായിരുന്നു. ഏകദേശം 3:30 pm ആയിക്കാണും അജാസിന്റെ ഫോൺ വന്നു “വാട്സ്ആപ്പ് നോക്ക് പെർമിറ്റ്‌ ശരിയായി” e-pass ഇല്ലാതെ രക്ഷപെടാനുള്ള തന്ത്രപ്പാടിലായിരുന്ന ഞാൻ പെട്ടെന്ന് തന്നെ വാട്സ്ആപ്പ് കേറി നോക്കി e-pass വന്നിരിക്കുന്നു..!!! പലർക്കും ദിവസങ്ങളും ആഴ്ചകളും എടുത്ത് മാത്രം കിട്ടുന്ന കേരള ഈ-പാസ്സ് വെറും മണിക്കൂറുകൾ കൊണ്ട് എനിക്ക് ശരിയായിരിക്കുന്നു. അജാസ് അയച്ചു തന്ന screenshot കളുടെ പവർ ഞാൻ മനസ്സിലാക്കി.എന്തെന്നില്ലാത്ത ദൃതിയോടെ അധികൃതർക് പാസ്സും കാണിച്ച് വാളയാറോടും മുരടൻ പോലീസ് ഓഫീസർക്കുമെല്ലാം വിട പറഞ്ഞ് പാലക്കാട് ജില്ലയിലേക് എന്റെ ടാക്സി പതിയെ ഓടി കേറി.അജാസ് വിളിച്ചു വിവരങ്ങൾ ആരാഞ്ഞോണ്ടേ ഇരുന്നു,”എന്താ സന്തോഷമായില്ലേ, ഞാൻ പറഞ്ഞില്ലേ ഒന്നും പേടിക്കണ്ട എല്ലാം ശരിയാവുമെന്ന്.. പതിയെ ചിരിച്ചുകൊണ്ട് അജാസ് പറഞ്ഞു ഒന്നും പേടിക്കണ്ട ഇനി അതികം ചെക്കിങ്ങും കാര്യങ്ങളൊന്നും കാണില്ല എൻജോയ് യുവർ ജേർണി” എന്നും പറഞ്ഞു ഫോൺ വെച്ചു. ഞാനാണെങ്കിൽ ഈ നടക്കുന്നതൊന്നും വിശ്വസിക്കാൻ പറ്റാതെ ഒരു നന്ദി വാക് പോലും പറയാൻ വാക്കുകളില്ലാതെ പറഞ്ഞറിയിക്കാൻ പറ്റാത്ത തരം ഒരു വികാരത്തിലായിരുന്നു എന്ന് വേണം പറയാൻ.മനസ്സ് മെല്ലെ മന്ത്രിച്ചു, കാറ്റും കോളും എല്ലാം കഴിഞ്ഞു,നല്ല തലവേദന, നോമ്പും വാളയാറിൽ വെയിലും എന്നെ കണക്കിന് തളർത്തിയിരുന്നു. കണ്ണടച്ചതും ഞാൻ മഴങ്ങിപ്പോയി. പിന്നീട് കണ്ണ് തുറക്കുമ്പോൾ നല്ല മഴ.കാറിന്റെ ഗ്ലാസ്‌ വിന്ഡോയിലൂടെ എന്റെ കണ്ണുകൾ തിരഞ്ഞത് ഇതെവിടെ എത്തി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. ആലുവ !!!ഹേയ് ട്രെയിനിൽ പോവുമ്പോൾ ആലുവ കഴിഞ്ഞ് അടുത്തത് എറണാകുളം ഞാൻ ഓർത്തു.മാമന്റെ നിർദ്ദേശപ്രകാരം ലക്ഷദ്വീപ് സർക്കാരിന്റെ അധികൃതർക്കു ഞാൻ കേരളത്തിൽ എത്തിയ കാര്യം വിളിച്ചറിയിച്ചു, Hotel Royal 4 Lakshadweep ലേക്ക് പോവാൻ നിർദ്ദേശവും കിട്ടി.  അങ്ങനെ ഹോട്ടലിന്റെ മുന്നിൽ ടാക്സി എത്തി ഡ്രൈവർക്കു അഡ്വാൻസ് കഴിഞ്ഞ് ബാക്കി തുകയും രാത്രിഭക്ഷണവും വാങ്ങിക്കൊടുത്തു കയ്യിൽ എക്സ്ട്രാ കൊറച്ച് രൂപയും കൊടുത്തു തിരിച്ചു അയച്ചു. Royal 4 Lakshadweep, ആദ്യമായിട്ടാണ് ഞാനിവിടെ, റിസെപ്ഷനിലുള്ള സയ്ദ് എന്ന് പേരുള്ള ആന്ദ്രോത് ദ്വീപ് സ്വദേശി വളരെ പെട്ടെന്ന് തന്നെ റൂമും ഭക്ഷണത്തിന്റെ കാര്യങ്ങളും ശരിയാക്കി തന്നു, അവിടത്തെ ചിട്ടകൾ എനിക്ക് വിവരിച്ചു, നോമ്പുതുറന്നോ എന്ന് ആരായാൻ മറന്നില്ല അദ്ദേഹം (ദ്വീപുകാരന്റെ മര്യാദ) നോമ്പ് തുറയും വാങ്ങി തന്ന് റൂമിലേക്ക്‌ പോവാൻ നിർദ്ദേശിച്ചു.അഞ്ചാം നിലയിലെ റൂമിലേക്ക്‌ ലിഫ്റ്റ് വഴി എത്തിയ ഞാൻ വേറൊന്നിനും നിന്നില്ല,ഒന്ന് മനസറിഞ്ഞു കുളിക്കണം. ഒരു ദിവസം ഒരു വർഷത്തിന്റെ അധ്വാനം കഴിഞ്ഞ പ്രതീതിയായിരുന്നു എനിക്ക്, നല്ല ക്ഷീണവും. കുളിയും കഴിഞ്ഞ് ഭക്ഷണവും കഴിച്ച് പെട്ടെന്ന് തന്നെ ഉറങ്ങാൻ കിടന്ന എനിക്ക് രാത്രി ഒരു 11:00 മണി ആയിക്കാണും ഫോൺ അടിക്കുന്ന ശബ്ദം…ആരാ ഇപ്പോ ഈ നേരത്തു, Unknown Number,ഫോൺ എടുത്ത എന്നോട് വളരെ മൃദുവായ സ്വരത്തിൽ “സബീർ അലി അല്ലേ ഞാൻ ഹംദുള്ളയാണ്..ഹംദുള്ള സയീദ്” എന്റെ തൊണ്ടയിൽ പൂർണമായും വരൾച്ച അനുഭവപ്പെടുന്നത് ഞാനറിഞ്ഞു. ഹംദുള്ളാ സയീദ്..ഒരു വലിയ മഹാന്റെ മകൻ.. രാഷ്ട്രിയ നേതാവ്, കേവലം എനിക്ക് ഫോൺ ചെയ്തിരിക്കുന്നു, ഞാൻ പലപ്രവിശ്യം ഫോണിന്റെ സ്‌ക്രീനിൽ നോക്കി സ്വപനമല്ല, സംസാരിച്ചു, എന്നെ പലനാളുകളായി അറിയാവുന്ന ഒരാളെ പോലെ, എന്റെ പഠനത്തെക്കുറിച്ചും ഇപ്പോഴുള്ള സ്റ്റേയിനെ കുറിച്ചും രാവിലത്തെ യാത്രയെക്കുറിച്ചും ഒരു സഹോദരനെ പോലെ കരുതൽ കലർന്ന വാത്സല്യത്തോടെ ചോദിച്ചറിഞ്ഞു. അവസാനം തന്നെ ദുആയിൽ ഉൾപ്പെടുത്താനും അപേക്ഷിച്ചു സലാം പറഞ്ഞു.ഫോൺ കട്ട്‌ ചെയ്ത എനിക്ക് എന്തെന്നില്ലാത്ത ഒരാനന്ദവും വെപ്രാളവും… സന്തോഷം കൊണ്ട് തുൽകിച്ചാടുക എന്ന അവസ്ഥ. വേഗം എല്ലാർക്കും മെസ്സേജ് അയച്ചു എന്റെ ആ നേരത്തെ വികാരം അറിയിക്കാൻ തുടങ്ങി,തികഞ്ഞ ഏകാന്തതയിൽ ആ മുറിയിൽ നിൽക്കുമ്പോഴും എനിക്ക് ആരൊക്കെയോ ഉള്ളപോലെ തോന്നി. നമ്മൾ ചെയ്യുന്ന വളരെ ചെറിയ കരുതലുകൾ പോലും മറ്റുള്ളവരുടെ ജീവിതത്തെ എങ്ങനെ സ്വാതീനിക്കുമെന്നു എനിക്ക് ഫോൺ ചെയ്യുമ്പോൾ ഹംദുള്ളാ സയീദ് അവരും,ഒരു സ്വന്തം അനിയൻ അല്ലെങ്കിൽ ഒരുറ്റ സുഹൃത്തിനെ സഹായിക്കുന്ന കരുതലോടെ എന്നെ സഹായിച്ച അജാസും നബീലും ഇവരിലേക് എന്നെ എത്തിച്ച തസ്നീമും വിചാരിച്ചുകാണില്ല.
ഈ #lockdown കഴിയുമ്പോൾ പറയാൻ എല്ലാർക്കും ഓരോ കഥകൾ ഉണ്ടാവും, എന്നാൽ ജീവിതാവസാനം വരെ ഓർത്തിരിക്കാൻ കടപ്പെട്ടിരിക്കാൻ കുറച്ചു വ്യക്തികളെ സമ്മാനിച്ചിട്ടാണ് lockdown അതിന്റെ  അഞ്ചാം ഘട്ടത്തിലൂടെ തുടരുന്നത്😊
രാഷ്ട്രീയ നിലപാടുകൾക്കപ്പുറമാണ് മനുഷ്വത്വമെന്ന വസ്തുത എന്ന് സ്വയം പ്രവർത്തങ്ങളിലൂടെ കാണിച്ച് തന്ന ഒരുപറ്റം ചെറുപ്പക്കാർ #NSUI എന്ന സങ്കടനയോട് എനിക്ക് എന്തെങ്കിലും തരത്തിൽ ഒരഭിനിവേശം തോന്നുന്നുവെങ്കിൽ അത് ഈ വ്യക്തിത്വങ്ങളോടുള്ള എന്റെ ബഹുമാനവും അകമഴിഞ്ഞ നന്ദിയുമായിരിക്കും🤗

സാബിർ SB


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here