സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍

0
451

കൊച്ചി: ലക്ഷദ്വീപില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച കോര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികള്‍ തടയുന്നതിന് സേവ് ലക്ഷദ്വീപ് ഫോറം എന്ന പേരിട്ട ആറ് അംഗ കമ്മിറ്റിയാണ് വൈകുനേരം ചേരുന്നത്. ലക്ഷദ്വീപ് എംപിയും ചീഫ് കൗണ്‍സിലറും  നിയമ വിദഗ്ധരും യോഗത്തില്‍ പങ്കെടുക്കും.

ലക്ഷദ്വീപിലെ ജനതാത്‌പര്യം പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന വിശ്വാസത്തില്‍ എടുക്കാണോ എന്ന കാര്യവും ചര്‍ച്ച ചെയ്യും. അഡ്മിനിസ്ട്രേറ്റര്‍ക്ക് എതിരായ നിയമപോരാട്ടങ്ങള്‍ എങ്ങനെ വേണമെന്നത് കോര്‍കമ്മിറ്റിയില്‍ ധാരണയാകും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here