ഇറ്റലിയെ തകർത്ത് അർജന്റീനയ്ക്ക് ഫെെനലിസിമ ട്രോഫി

0
411

യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെ തകർത്ത് അർജന്റീനയ്ക്ക് ഫെെനലിസിമ ട്രോഫി. മൂന്ന് ഗോളിനാണ് ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരുടെ ജയം. വെംബ്ലിയിൽ നടന്ന കളിയിൽ ഇറ്റലിയെ അർജന്റീന നിലംപരിശാക്കി. ലൗതാരോ മാർട്ടിനെസും ഏയ്ഞ്ചൽ ഡി മരിയയും പകരക്കാരനായെത്തിയ പൗലോ ഡിബാലയുമാണ് ഗോൾ നേടിയത്. കളി തുടങ്ങി അരമണിക്കൂറിനുളളിലായിരുന്നു മാർട്ടിനെസിന്റെ ഗോൾ. ലയണൽ മെസി അവസരമൊരുക്കി. ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പായിരുന്നു രണ്ടാംഗോൾ. മാർട്ടിനെസ് നൽകിയ പാസ് പിടിച്ചെടുത്ത് ഡി മരിയ ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മയെ കീഴടക്കി. അവസാന നിമിഷം ഡിബാല അർജന്റീന ജയം പൂർത്തിയാക്കി. മെസിയുടെ മൂന്ന് ഷോട്ടുകൾ ദൊന്നരുമ്മ തടഞ്ഞു. ഡി മരിയയുടെ ഒന്നാന്തരം ഷോട്ടും തട്ടിയകറ്റി.
പരിശീലകൻ ലയണൽ സ്കലോണിക്ക് കീഴിൽ തോൽവിയറിയാതെ 32 മത്സരം അർജന്റീന പൂർത്തിയാക്കി.
ഇറ്റാലിയൻ പ്രതിരോധതാരവും ക്യാപ്റ്റനുമായ ജോർജിയോ കില്ലെനിയുടെ അവസാന രാജ്യാന്തര മത്സരമായിരുന്നു ഇത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here