ആവശ്യമായ കപ്പൽ സർവ്വീസ് പുനരാരംഭിക്കുക, കൊച്ചിയിൽ കുടുങ്ങിക്കിടക്കുന്ന ദ്വീപുകാർക്ക് അടിയന്തര ധനസഹായം നൽകുക. -എ.ഐ.വൈ.എഫ്

0
521

കൊച്ചി: ലക്ഷദ്വീപിലേക്ക് പോകാൻ കപ്പൽ സൗകര്യമില്ലാതെ കൊച്ചിയിൽ കുടുങ്ങിക്കിടക്കുന്ന ദ്വീപുകാർക്ക് നാട്ടിൽ എത്താൻ ആവശ്യമായ കപ്പൽ സർവ്വീസ് ഉടൻ പുനരാരംഭിക്കണമെന്ന് എ.ഐ.വൈ.എഫ് ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൊച്ചി ലക്ഷദ്വീപ് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് നൽകിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കൊച്ചിയിൽ കപ്പലില്ലാതെ കാത്തു കിടക്കുന്ന ദ്വീപുകാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. അവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. ഈ ആവശ്യങ്ങൾക്ക് പരിഹാരം കാണാത്ത പക്ഷം എ.ഐ.വൈ.എഫ് പ്രത്യക്ഷ സമരത്തിലേക്കും നിയമനടപടികളിലേക്കും നീങ്ങുമെന്ന് എ.ഐ.വൈ.എഫ് നേതാക്കൾ പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here