കൊച്ചി: എറണാകുളം ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് കൊച്ചി നഗരത്തില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇന്നലെ മാത്രം എട്ടു പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. എറണാകുളത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പന്ത്രണ്ട് പേരില്‍ എട്ടു പേര്‍ക്കും രോഗം പിടിപെട്ടത് സമ്ബര്‍ക്കത്തിലൂടെയാണ്.
ബ്രോഡ് വേ മാര്‍ക്കറ്റിലെ ഇലക്‌ട്രിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂര്‍ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സഹപ്രവര്‍ത്തകനായ 43 വയസുള്ള പച്ചാളം സ്വദേശിയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍. ഇതേ സ്ഥാപനത്തിനടുത്ത് ഗോഡൗണുള്ളതും ടി ഡി റോഡില്‍ പ്രവര്‍ത്തിക്കുന്നയുമായ ഒരു സ്ഥാപനത്തിലെ വ്യപാരിയായ 66 വയസുള്ള തോപ്പുംപടി സ്വദേശി, ഇദ്ദേഹത്തിന്റെ ഭാര്യ, മകന്‍, മരുമകള്‍ എന്നിവര്‍ക്കൊപ്പം സഥാപനത്തിലെ ജീവനക്കാരിയായ 22 വയസുള്ള എളംകുന്നപ്പുഴ സ്വദേശിനിക്കും രോഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെയാണ്.
ആദ്യം രോഗം ബാധിച്ച തൃശ്ശൂര്‍ സ്വദേശിയുടെ രണ്ടു സഹപ്രവര്‍ത്തകര്‍ തിങ്കളാഴ്ച കൊവിഡ് പോസിറ്റീവായിരുന്നു. ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച നായരമ്ബലം സ്വദേശിയുടെ ഭാര്യക്കും മൂന്നു വയസ്സുള്ള മകനും രോഗം സ്ഥിരീകരിച്ചിച്ചുണ്ട്. ബ്രോഡ് വേ മാര്‍ക്കറ്റില്‍ സമ്ബര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം പകരാതിരിക്കാന്‍ മാര്‍ക്കറ്റ് അടച്ചു. ഒപ്പം നഗരസഭയുടെ പതിനൊന്നാം വാര്‍ഡായ തോപ്പും പടിയും കണ്ടെയ്ന്‍മെന്‍റ് സോണാക്കി.
മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപങ്ങളിലെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടുത്തെ 26 പേരുടെ സ്രവം പരിശോധയ്ക്കായി ശേഖരിച്ചു. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് സ്ഥിരീകരിച്ച് 190 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക