തിരുവനന്തപുരം: മേജർ ജനറൽ മൻദീപ് സിംഗ് ഗിൽ കേരള ലക്ഷദ്വീപ് എൻ സി സി ഡയറക്റ്ററേറ്റ് മേധാവിയായി തിരുവനന്തപുരത്തുള്ള എൻ സി സി ആസ്ഥാനത്ത് ചുമതലയേറ്റു.
പൂനൈ നാഷണൽ ഡിഫെൻസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ മേജർ ജനറൽ എം എസ് ഗിൽ 1987 ൽ ഭാരതീയ കരസേനയുടെ ഭാഗമായ ആർട്ടിലറി റെജിമെന്റൽ കമ്മീഷൻ ചെയ്തു.വിവിധ പരിശീലന കേന്ദ്രങ്ങളിലും സൈനിക കേന്ദ്രങ്ങളിലുമായി സേവനം അനുഷ്ഠിച്ചുള്ള അദ്ദേഹം രാജസ്ഥാൻ മരുഭൂമി പോലുള്ള ദുർഘട പ്രദേശങ്ങൾ ഉയർന്ന അതിർത്തി പ്രദേശങ്ങൾ കശ്മീരിലെ അതീവ ജാഗ്രത മേഖലകൾ ഉൾപ്പെടെ രാജ്യത്തെ വിവിധ ഇടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ആധുനിക സൈനിക പരിശീലനത്തിന്റെ ഭാഗമായ പൂനൈ ഐ എ റ്റി നിന്നും ഡിഫെൻസ് സ്റ്റാഫ് കോഴ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ള മേജർ ജനറൽ,കാശ്മീർ, പഞ്ചാബ് എന്നി സൈനിക കേന്ദ്രങ്ങളിൽ ബ്രിഗേഡ് കമാൻഡറായും പ്രവർത്തിച്ചിട്ടുണ്ട്.
ജമ്മു ആസ്ഥാനമായ എൻ സി സി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സിന്റെ ഗ്രൂപ്പ് കമാൻഡറായി സേവനമനുഷ്ഠിച്ച് വരവെയാണ് എൻ സി സി കേരള ലക്ഷദ്വീപ് മേഖലയുടെ അഡിഷണൽ ഡയറക്ടർ ജനറലായി നിയമിതനാകുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക