കൊച്ചി: ലക്ഷദ്വീപില്‍ പുതിയതായി നിയമിതനായ അഡ്മിനിസ്ട്രേറ്റര്‍ നടപ്പിലാക്കുന്ന പരിഷ്കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ വ്യാപകമായ പ്രതിഷേധം ശക്തമായി തുടരുന്നതിനിടയില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിലുള്ള കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് അടച്ചു പൂട്ടാന്‍ നീക്കം.കൊച്ചിയിലെ ഓഫിസിലെ ജീവനക്കാരോട് കവരത്തിയിലെ ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് വിവരം.ഓരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം.

കേരളത്തിൽ പഠിക്കാൻ എത്തുന്ന വിദ്യാർഥികൾക്ക് സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന് അഞ്ച് തസ്തികകൾ കവരത്തിയിലേക്ക് മാറ്റാനാണ് ഉത്തരവ് വന്നിരിക്കുന്നത്. ഇതോടൊപ്പം ഉപകരണങ്ങളും ഇലക്ട്രോണിത് സാമഗ്രികളും മാറ്റണമെന്നുമാണ് നിർദേശം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക