തിരുവനന്തപുരം: പ്രശസ്ത ഗസല്‍ ഗായകന് ഉമ്പായി (68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച വൈകുന്നേരം 4.40 ന് ആയിരുന്നു അന്ത്യം. കരളിനെ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. പി.എ ഇബ്രാഹിം എന്നായിരുന്നു യഥാര്‍ഥ പേര്. മലയാളികളെ ഗസലിന്റെ അനുഭൂതികളിലേക്ക് നയിച്ച മാന്ത്രികനാദത്തിന്റെ ഉടമയാണ് ഉമ്പായി.
മലയാളികള്‍ക്ക് ഗസലിന്റെ മാധൂര്യവും സൗകുമാര്യതയും അനുഭവവേദ്യമാക്കിയ ഗായകനായിരുന്നു ഉമ്പായി.കവി സച്ചിദാനന്ദന്‍, ഒഎന്‍വി കുറുപ്പ് തുടങ്ങിയവരുടെ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും സംഗീതം നല്‍കി ഉമ്പായി ആലപിച്ച ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചേറ്റിയവയായിരുന്നു
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക