കരൾ മാറ്റി വെക്കാൻ 40 ലക്ഷം രൂപ വേണം; മിനിക്കോയ് ദ്വീപ് സ്വദേശി സുമനസ്സുകളുടെ സഹായം തേടുന്നു.

0
2724
www.dweepmalayali.com

കോഴിക്കോട്: നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് എന്ന രോഗത്താൽ ചികിത്സയിൽ കഴിയുന്ന ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപ് സ്വദേശി നസീർ സുമനസ്സുകളുടെ സഹായം തേടുന്നു. ദീർഘനാളായി ഈ രോഗവുമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അദ്ദേഹത്തിന് കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ അത്യാവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. പ്രസ്തുത ശസ്ത്രക്രിയ നടത്തുന്നതിന് 40 ലക്ഷം രൂപ ചിലവു വരും. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന നസീറിനും കുടുംബത്തിനും ഈ തുക സ്വന്തമായി കണ്ടെത്താനാവില്ല. അതുകൊണ്ടുതന്നെ അദ്ദേഹം സുമനസ്സുകളുടെ സഹായം തേടുകയാണ്.

അദ്ദേഹത്തിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് നൽകുന്നതിന് വേണ്ടി ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ(എൽ.എസ്.എ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പണം സമാഹരിക്കുന്നുണ്ട്. എൽ.എസ്.എ കവരത്തി യൂണിറ്റ് മുൻ സെക്രട്ടറി മുഹമ്മദ് ഫഖ്റുൽ ഇസ്ലാമിന്റെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തുന്നത്. നിങ്ങളുടെ സംഭാവനകൾ നേരിട്ട് നൽകുന്നതിന് ഫഖ്റുൽ ഇസ്ലാമുമായോ (+91 8281 818 058) എൽ.എസ്.എ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് യാഫിയുമായോ (+91 8301 096 502) ബന്ധപ്പെടാവുന്നതാണ്.

നേരിട്ട് സഹായം എത്തിക്കാൻ കഴിയാത്തവർക്ക് നസീറിന്റെ ചികിത്സാ സഹായത്തിനായി ബേപ്പൂർ കേന്ദ്രമായി രൂപീകരിച്ച നസീർ ചികിത്സാ സഹായ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്. അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു.

A/c Name: NASEER CHIKILSA SAHAAYA COMMITTEE
A/c No.11110100214182
IFSC:FDRL0001111
FEDERAL BANK, BEYPORE BRANCH.

നിങ്ങൾക്ക് സാമ്പത്തികമായി സഹായം എത്തിക്കാൻ കഴിയില്ലെങ്കിൽ ഈ വാർത്ത പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനായി നിങ്ങളുടെ ഫൈസ്ബുക്ക്/വാർഡ്സപ്പ് സുഹൃത്തുക്കളിലേക്ക് പരമാവധി ഷെയർ ചെയ്യുക. നിങ്ങളുടെ ഒരു ഷെയർ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കാരണമാവും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here