ന്യൂഡല്‍ഹി: അതിവേഗ ഇന്റര്‍നെറ്റ് രാജ്യത്ത് കൊണ്ടുവരുന്നതിനുള്ള സുപ്രധാന തീരുമാനത്തിന് ട്രായിയുടെ പച്ചക്കൊടി. 5 ജി സ്‌പെക്‌ട്രം ലേലം ചെയ്യുന്നതിനാണ് ട്രായ് അനുമതി നല്‍കിയത്. മെഗാഹെര്‍ട്‌സിന് 492 കോടി രൂപയാണ് ട്രായ് നിശ്ചയിച്ചിരിക്കുന്നത്. വിലയും വ്യവസ്ഥകളുമടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറി. എന്നാല്‍ ലേലത്തിന്റെ തിയതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അന്തിമ ഉത്തരവിട്ടിട്ടില്ല.
2016 ല്‍ ലേലം നടത്തിയിരുന്നുവെങ്കിലും ഉയര്‍ന്ന തുകയായതിനാല്‍ ആരും ലേലമെടുത്തിരുന്നില്ല. 11,500 കോടിയായിരുന്നു അന്ന് 700 മെഗാഹെര്‍ട്‌സിന് നിശ്ചയിച്ചിരുന്ന റിസര്‍വ്വ് തുക. കേന്ദ്രത്തിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ നിന്നാവും സ്‌പെക്‌ട്രത്തിന്റെ അടിസ്ഥാന വില തീരുമനിരക്കപ്പെടുക. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ, റിലയന്‍സ് ജിയോ എന്നിവരാണ് നിലവില്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
1800 മെഗാഹെര്‍ട്‌സ് സ്‌പെക്‌ട്രത്തിന് 3,825 കോടി രൂപയാണ് റിസര്‍വ്വ് തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് പ്രധാനമായും വോയിസ് സര്‍വ്വീസുകള്‍ക്കായാണ് ഉപയോഗിക്കുന്നത്. 800 ,900,2100,2300,2500 മെഗാഹെര്‍ട്‌സ് ബാന്‍ഡുകള്‍ക്ക് യഥാക്രമം4651 കോടി, 1622 കോടി,3399 കോടി,960 കോടി,821 കോടി എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
വാണിജ്യാടിസ്ഥാനത്തിലും സര്‍ക്കാര്‍, പൊതുമേഖലയിലും അനുവദിച്ചിരിക്കുന്ന സ്‌പെക്‌ട്രത്തില്‍ അടിയന്തരമായി സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് ഓഡിറ്റ് നടത്തണമെന്നും ട്രായ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലേലം പിടിക്കുന്നതിലെ കുത്തക ഒഴിവാക്കുന്നതിനായി ഒരാള്‍ക്ക് 100 മെഗാഹെര്‍ട്‌സ് മാത്രമേ നല്‍കാവൂ. സ്‌പെക്‌ട്രം ദുരുപയോഗം തടയുന്നതിനായി 5 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡ് ബാന്‍ഡുകള്‍ക്ക് നിശ്ചയിക്കണമെന്നും ട്രായ് വ്യക്തമാക്കി.
കടപ്പാട്: ന്യൂഏജ് ന്യൂസ്
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക