ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘മൂത്തോന്‍’ തിയെറ്ററുകളിലെത്താൻ വൈകും. ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. വ്യത്യസ്ത ലുക്കിലാണ് നിവിൻ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയായിക്കഴിഞ്ഞു.

എന്നാല്‍ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമേ മൂത്തോന്‍ തിയെറ്ററുകളിലെത്തുകയുള്ളൂവെന്ന് നിവിൻ പറഞ്ഞു. പതിനാലുകാരന്‍ തന്റെ സഹോദരനെത്തേടി പുറപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

തല മൊട്ടയടിച്ച് പരുക്കന്‍ ഗെറ്റപ്പിലാണ് ചിത്രത്തിൽ നിവിന്‍റെ കഥാപാത്രമെത്തുന്നത്. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന്‍ മക്‌അലക്സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത് .
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക