കേന്ദ്ര ആഭ്യന്തര​ മന്ത്രി അമിത്​ ഷാക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

0
655

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര വകുപ്പ്​ മന്ത്രി അമിത്​ ഷാക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. അമിത്​ ഷാ തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. അമിത്​ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

”കോവിഡി​​െന്‍റ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്​ ഞാന്‍ പരിശോധനക്ക്​ വിധേയനായി. കൊറോണ പോസിറ്റിവ്​ ആണെന്ന റിപ്പോര്‍ട്ട്​ വന്നു. എ​​​െന്‍റ ആരോഗ്യനില തൃപ്​തികരമാണ്​. എന്നാല്‍ ഡോക്​ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാനുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന്​ അഭ്യര്‍ഥിക്കുന്നു​.” -അമിത്​ ഷാ ട്വീറ്റ്​ ചെയ്​തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here