ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം: മുഹമ്മദ്‌ ഫൈസൽ എം പി, പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു

0
708

ന്യൂഡൽഹി: തുടർച്ചയായുള്ള ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലിനെ തിരികെ വിളിക്കണമെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ്‌ ഫൈസൽ ആവശ്യപ്പെട്ടു. പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഇന്നലെ നടന്ന പ്രതിഷേധ സമരത്തിലാണ് എം പി ഇക്കാര്യം ആവശ്യപ്പെട്ടത്. എൻസിപിയുടെ എം പി മരായാ സുപ്രിയ സുലെ, സുനിൽ തത്കറെ, ഡോ: ജാവേദ്, ദീപക് തുടങ്ങിയവരും പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.

വ്യക്തമായ കാരണങ്ങൾ കാണിക്കാതെയും പറയാതെയുമാണ് കവരത്തിയിലെ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പുകൾ അഡ്മിനിസ്ട്രേറ്ററുടെ നിർദ്ദേശ പ്രകാരം തൽ സ്ഥലത്ത് നിന്നും പൊളിച്ചുനീക്കിയത്. മൽസ്യബന്ധന ബോട്ടുകളുടെ എൻജിൻ സർവ്വീസ് സെൻററും, കരകൗശല നിർമ്മാണ പരിശീലന കേന്ദ്രവും  പൊളിച്ചതിൽ ഉൾപ്പെടുന്നു. 2020 ലെ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചിലവഴിച്ചാണ്   ഇവയുടെ നിർമ്മാണം നടത്തിയത്. യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെ പൊളിച്ചു നീക്കൽ നടപടികളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്ട്രേറ്റർക്കെതിരെ ദ്വീപിൽ പ്രതിഷേധം കടുക്കുകയാണെന്നും എം പി പറഞ്ഞു.

തികച്ചും ജനാധിപത്യ  വിരുദ്ധമായാണ് ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ പ്രവർത്തനം. ഏകാധിപതി എന്ന നിലയ്ക്കുള്ള അഡ്മിനിസ്ട്രേറ്ററുടെ പ്രവർത്തനങ്ങൾ ദ്വീപ് ജനതയുടെ സുഖമമായ ജീവിതാന്തരീക്ഷം നഷ്ടപ്പെടുത്തിയെന്നും അത്തരത്തിലുള്ള ഒരു വ്യക്തി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും കേന്ദ്ര സർക്കാർ ഇടപെട്ട് അദ്ദേഹത്തെ തിരികെ വിളിക്കണമെന്നും എം പി അഭിപ്രായപെട്ടു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here