ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കടലിലൂടെയുള്ള റണ്‍വേ വരുന്നു.ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിലാണ് ഇത്തരത്തില്‍ റണ്‍വേ നിർമ്മിക്കാൻ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത് .
കടല്‍പാലത്തിലൂടെയുള്ള ഇന്ത്യയിലെ ആദ്യ റണ്‍വേയായിരിക്കും അഗത്തിയിലേത്.
ബീച്ചിലേക്ക് ഒരു പ്ലാറ്റ്ഫോം നിര്‍മ്മിച്ച് അവിടേക്ക് റണ്‍വേ നീട്ടാനാണ് എയര്‍പോര്‍ട്ട് അതോറ്റി അനുമതി നല്‍കിയിരിക്കുന്നത്. രണ്ടു സമീപ ദ്വീപുകളെ ബന്ധിപ്പിച്ച് റൺവേ നീട്ടാനായിരുന്നു തുടക്കത്തിൽ തീരുമാനിച്ചിരുന്നത് .എന്നാല്‍ പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ പദ്ധതി ഉപേക്ഷിച്ചു.
കടലിന്റെ ആഴം കുറഞ്ഞ ഭാഗത്തും ബീച്ചിലുമായി പില്ലറുകള്‍ നിര്‍മ്മിച്ച് അതിലായിരിക്കും പ്ലാറ്റ് ഫോം സ്ഥാപിക്കുക.ഈ പ്ലാറ്റ് ഫോമിലൂടെ റണ്‍വേയും ടെര്‍മിനലും നീട്ടാനാണ് തീരുമാനം.
നവീകരിച്ച വിമാനത്താവളം വരുന്നതോടെ യാത്രാനിരക്കുകളിലും കുറവ് വരും. നേരത്തെ മുംബൈയിലെ ജൂഹു വിമാനത്താവളവും ഇതിനായി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് അനുയോജ്യമല്ലെന്നു കണ്ടെത്തി ഉപേക്ഷിക്കുകയായിരുന്നു.
കടപ്പാട്: ജനം ടിവി
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക