മുംബൈ: സെപ്തംബര്‍ 15 ന് യു.എ.ഇയില്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകന്‍ വിരാട് കോഹ് ലിയ്ക്ക് വിശ്രമം അനുവദിച്ചു. ഓപ്പണര്‍ രോഹിത് ശര്‍മയായിരിക്കും ടീമിനെ നയിക്കുക. ശിഖര്‍ ദവാനാണ് വൈസ് ക്യാപ്റ്റന്‍.
മനീഷ് പാണ്ഡെ, കേദാര്‍ യാദവ്, അമ്പാട്ടി റായിഡു എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള ഇടംകൈയ്യന്‍ സ്പിന്നര്‍ ഖലീല്‍ അഹമ്മദാണ് ടീമിലെ പുതുമുഖം. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഇത്തവണയും ടീമില്‍ ഇടം നല്‍കിയില്ല.
ഇന്ത്യന്‍ ടീം:
രോഹിത് ശര്‍മ്മ (നായകന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, അമ്പാട്ടി റായിഡു, മനീഷ് പാണ്ഡെ, കേദാര്‍ യാദവ്, എം.എസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ശര്‍ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക