മുംബൈ: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിൽ നല്ല കാലാവസ്ഥയിൽ സർവീസ് നടത്തിയിരുന്ന എം.വി അമിൻദിവി, എം.വി മിനിക്കോയ്, ഹൈസ്പീഡ് വെസലുകളായ എച്ച്.എസ്.സി വിരിംഗിലി, എച്ച്.എസ്.സി ബംഗാരം എന്നീ നാല് കപ്പലുകൾ വിൽപനയ്ക്ക്. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മുംബൈയിലുള്ള ടി ആന്റ് ഒ.എസ് വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട ടെണ്ടർ പുറപ്പെടുവിച്ചത്. ഈ കപ്പലുകൾ വീണ്ടും ട്രേഡിംഗ് ചെയ്യാനോ സ്ക്രാപ്പ് ചെയ്യാനോ കപ്പലുകൾ നിലവിൽ ഏത് അവസ്ഥയിലാണോ ഉള്ളത്, അതേ അവസ്ഥയിൽ തന്നെ ലേലം ചെയ്ത് എടുക്കാവുന്നതാണ്.
ഓൺലൈനായിട്ടായിരിക്കും ലേലം നടപടികൾ ഉണ്ടാവുക. താൽപര്യമുള്ളവർ www.shipindia.com www.mstcecommerce.com www.eprocure.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക