ഇന്ന് ഗാന്ധി ജയന്തി

0
2258

ഭാരതത്തില്‍ ജനിച്ച് ലോകത്തിനു മുഴുവന്‍ പ്രകാശമായിത്തീര്‍ന്ന ആ മഹാത്മാവിന്‍റെ ജന്മദിനം ഇന്ന് നാടെങ്ങും ആഘോഷിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും അഭിമാനം കൊണ്ട് പുളകം കൊള്ളുന്ന നാമമാണ് ഗാന്ധിജി എന്നത്. ഭാരതത്തിന്റെ ഓരോ ശ്വാസത്തിലും ഇന്നും ബാപ്പുജി ജീവിക്കുന്നു.

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ സുദാമാ പുരിയിലാണ് ഗാന്ധി ജനിച്ചത്. പിതാവ് കരംചന്ദ് ഗാന്ധി, മാതാവ് പുത്തലീ ഭായി. യഥാര്‍ഥപേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. 1883ല്‍ തന്‍റെ പതിമൂന്നാം വയസ്സില്‍ അദ്ദേഹം കസ്തൂര്‍ബ ഗാന്ധിയെ വിവാഹം കഴിച്ചു.
ദക്ഷിണാഫ്രിക്കയില്‍ വക്കീല്‍ പഠനത്തിനുപോയ ഗാന്ധി തന്റെ രാഷ്ട്രീയ പരീക്ഷണശാലയാക്കി അവിടത്തെ മാറ്റി. ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രം തുടങ്ങി. 1906ല്‍ ഗാന്ധിജി തന്റെ സത്യഗ്രഹത്തെ പ്രായോഗികതലത്തിലെത്തിച്ചു. ഏഷ്യാറ്റിക് ലോ അമന്‍ഡ്‌മെന്റ് ഓര്‍ഡിനന്‍സ് ബില്ലിനെതിരെ ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ സത്യഗ്രഹം നടത്തി.
ബ്രിട്ടീഷുകാരുടെ ദുര്‍ഭരണത്തില്‍ നിന്നും ഇന്ത്യന്‍ ജനതയെ രക്ഷിച്ച ഗാന്ധിജിയുടെ ഈ ഓര്‍മ്മദിനത്തില്‍ ഭാരതീയനായി ജനിച്ച, ആ മൂല്യം ഉള്‍ക്കൊള്ളുന്ന ഓരോ പൌരനും ദ്വീപ് മലയാളിയുടെ ഗാന്ധിജയന്തി ആശംസകള്‍. അദ്ദേഹം സ്വപ്നം കണ്ടതുപോലെ അഹിംസയും നന്മയും എങ്ങും പുലരുമെന്ന് നമുക്ക് പ്രത്യാശിക്കാം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here