കുട്ടികൾക്ക്​ നൽകിയ പോളിയോ തുള്ളിമരുന്നിൽ വൈറസ്​.

0
972

ന്യൂഡൽഹി: ഉത്തർപ്രദേശിനു പിറകെ മഹാരാഷ്​ട്രയിലും തെലങ്കാനയിലും കുട്ടികൾക്ക്​ നൽകിയ പോളിയോ തുള്ളി മരുന്നിൽ ടൈപ്പ്​-2 പോളിയോ വൈറസ്​ സാന്നിധ്യമുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്​ഥിരീകരിച്ചു. ഗാസിയാബാദിലെ ഫാർമസ്യുട്ടിക്കൽ കമ്പനി ബയോമെഡ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ നിർമിച്ച വൈലുകളിലാണ്​ രോഗാണു സാന്നിധ്യം സ്​ഥിരീകരിച്ചത്​.  മൂന്നു സംസ്​ഥാനങ്ങളിലും മരുന്നുകൾ കഴിച്ച കുട്ടികളെ നിരീക്ഷിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​. കുട്ടിളെ സൂക്ഷ്​മ നിരീക്ഷണത്തിന്​ വിധേയമാക്കി രോഗാണു എങ്ങനെ പ്രവർത്തിക്കുന്നുവെന്നും എന്തെ​ങ്കിലും രോഗലക്ഷണം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ്​ പോളിയോ സർവൈലൻസ്​ സംഘത്തോട്​​ ആവശ്യപ്പെട്ടിരിക്കുന്നത്​.  ടൈപ്പ്​ 2 വൈറസ്​ ലോകത്താകമാനംനിർമാർജ്ജനം ചെയ്​തതാണ്​. ചില ബാച്ച്​ മരുന്നുകളിൽ വൈറസ്​ കടന്നകൂടിയത്​ എങ്ങനെ എന്ന കാര്യം അന്വേഷിക്കാൻ സമിതി രൂപീകരിച്ചിട്ടുണ്ട്​.  ഭയചകിതരാകേണ്ട ആവശ്യമില്ലെന്നും അധികൃതർ കുട്ടിക​െള നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗാണുവുള്ള മരുന്നുകൾ വിതരണം ചെയ്​തുവെന്ന്​ കരുതുന്ന സംസ്​ഥാനങ്ങളിൽ എല്ലായിടത്തും കുട്ടികൾക്ക്​ ​െഎ.പി.വി(ഇൻആക്​ടിവേറ്റഡ്​ പോളിയോ വൈറസ്​) ഇഞ്ചക്​ഷൻ നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.  ഇതുവരെ 50,000 വൈൽ മരുന്നുകളിലാണ്​ രോഗാണു ബാധ കണ്ടെത്തിയത്​. ഒരു ലക്ഷം വൈൽ മരുന്നുകൾ ഉൾപ്പെടുന്ന രണ്ടു ബാച്ചുകളിൽ ​കൂടി രോഗാണു സാന്നിധ്യം സംശയിക്കുന്നുണ്ട്​ എന്നും അധികൃതർ അറിയിച്ചു. ഉത്തർപ്രദേശിലെ കുട്ടികളുടെ മലവിസർജ്യങ്ങളിൽ രോഗാണു സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ്​ സംഭവം വെളിച്ചത്തു വന്നത്​. ഇതോടെ ഇൗ ഫാർമസ്യൂട്ടിക്കൽ നിർമിച്ച മരുന്നുകൾ അടിയന്തരമായി വിപണിയിൽ നിന്ന്​ പിൻവലിച്ചിരുന്നു.  സർക്കാറി​​െൻറ പ്രതിരോധ പ്രവർത്തങ്ങൾക്ക്​ മാത്രം മരുന്നു വിതരണം നടത്തുന്ന ബയോമെഡ്​ പ്രൈവറ്റ്​ ലിമിറ്റഡി​​െൻറ മാനേജിങ്​ ഡയറക്​ടറെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഇനി ഒരു ഉത്തരവുണ്ടാകും വരെ മരുന്നുനിർമാണവും വിതരണവും നിർത്തിവെക്കാനും കമ്പനിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here