ആന്ത്രോത്ത്: എസ്.എസ്.എൽ.സി, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആന്ത്രോത്ത് സ്കൂൾ കോംപ്ളക്സിലെ വിദ്യാർഥികളെ മസറത്ത് ജ്വല്ലറിയുടെ നേതൃത്വത്തിൽ ആദരിച്ചു. സി.ബി.എസ്.ഇ പത്താം തരത്തിൽ എല്ലാ വിഷയങ്ങളിലും എ.പ്ലസ് നേടിയ ശ്രീ.എൽ.പി റഹ്മത്തുള്ളയുടെ മകൻ മാസ്റ്റർ റാധിൽ ആർ.എം, കേരള എസ്.എസ്.എൽ.സി എല്ലാ വിഷയങ്ങളിലും എ.പ്ലസ് ഗ്രേഡ് നേടിയ ശ്രീമതി.ഫാത്തിമത്ത് സുഹറാ കെ, പ്ലസ്ടൂ സയൻസ് എല്ലാ വിഷയങ്ങളിലും എ.പ്ലസ് ഗ്രേഡ് നേടിയ മാസ്റ്റർ മുഹമ്മദ് മുസമ്മിൽ മൗലാ, ശ്രീമതി. ഫാത്തിമാ സബീനാ എസ്.എം, പ്ലസ്ടൂ കൊമേഴ്സ് എല്ലാ വിഷയങ്ങളിലും എ.പ്ലസ് ഗ്രേഡ് നേടിയ മാസ്റ്റർ മുഹമ്മദ് ഇസ്മായിൽ ഇ.കെ എന്നീ വിദ്യാർഥികളെയാണ് മസറത്ത് ജ്വല്ലറി പ്രത്യേക ഉപഹാരം നൽകി ആദരിച്ചത്. അക്കാദമിക് രംഗത്ത് ഉന്നത വിജയം നേടിയ വിദ്യാർഥികൾ ആന്ത്രോത്ത് ദ്വീപിന്റെ മുതൽകൂട്ടാണെന്ന് ചടങ്ങിൽ പങ്കെടുത്ത അതിഥികൾ അഭിപ്രായപ്പെട്ടു.
ആന്ത്രോത്ത് സ്കൂൾ കോംപ്ളക്സ് പ്രിൻസിപ്പാൾ ഡോ.ജോണി തോമസ്, മുതിർന്ന അധ്യാപകരായ ശ്രീ.നസീമുദ്ധീൻ.കെ, ശ്രീ.എസ്.വി ആറ്റക്കോയ, ശ്രീ.എം.പി ഹുസൈൻ, ശ്രീ.എം.പി മുഹമ്മദ് ഷാഫി, മസറത്ത് ജ്വല്ലറി ഭാരവാഹികളായ ശ്രീ.കുന്നിക്കോയ ബൈനാട്ട്, ശ്രീ.പി കുന്നിക്കോയ, ശ്രീ.സിയാഉൽ ഹഖ്, ശ്രീ.മുഹമ്മദ് തമീം, ശ്രീ.സാബിത്ത് ബി, ശ്രീബുസർ ജംഹർ തുടങ്ങിയവർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക