ഗ്രൂപ്പ് ചാറ്റിനു പ്രൈവറ്റ് ആയിട്ട് മറുപടി നൽകാനുള്ള പുതിയ ഫീച്ചറൊരുക്കി വാട്സാപ്പ്

0
884

വാട്സ്‌ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഒരുക്കി ജനകീയമാക്കാന്‍ ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി സ്റ്റിക്കര്‍ ഫീച്ചര്‍ കൊണ്ട് വന്നതിനു പിന്നാലെ അയക്കുന്ന സന്ദേശങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത ഉറപ്പാക്കുന്ന ഫീച്ചറുമായി കമ്പനി രംഗത്തെത്തിയിരിക്കുകയാണ്.

ഗ്രൂപ്പ് ചാറ്റുകളില്‍ സ്വകാര്യമായി മറുപടി നല്‍കാന്‍ സഹായിക്കുന്ന റിപ്ലെ പ്രൈവറ്റലി യെന്ന സൗകര്യമാണ് പുതിയതായി നല്‍കുന്നത്. ഗ്രൂപ്പില്‍ വന്നിരിക്കുന്ന സന്ദേശങ്ങളില്‍ ഞെക്കി പിടിച്ചാല്‍ മൂന്ന് ഡോട്ടുകള്‍ കാണാന്‍ സാധിക്കും . ഇതില്‍ ‘റിപ്ലേ പ്രൈവറ്റിലി‘ എന്ന് കൊടുത്താല്‍ ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ക്കു കാണാന്‍ കഴിയാത്ത വിധം സ്വകാര്യമായി മറുപടി നല്‍കാം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here