കൊച്ചിൻ ഷിപ്യാഡ് വിളിക്കുന്നു, ശമ്പളം: 22,500-77,000 രൂപ

0
1416

കൊച്ചിൻ ഷിപ്പ്യാഡ് ലിമിറ്റഡ് വർക്ക്മെൻ തസ്തികയിലെ 716 ഒഴിവുകളിലേക്കും സൂപ്പർവൈസറി തസ്തികയിലെ 8 ഒഴിവുകളിലേക്കും നിയമനം നടത്തുന്നു. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈനിൽ അപേക്ഷിക്കണം.

671 വർക്ക്മെൻ 

പരസ്യ നമ്പർ: P&A/2(230)/16-Vol V

ഫാബ്രിക്കേഷൻ അസിസ്റ്റന്റ്, ഒൗട്ട്ഫിറ്റ് അസിസ്റ്റന്റ്, സ്കഫോൾഡർ, ഏരിയൽ വർക് പ്ലാറ്റ്ഫോം ഓപ്പറേറ്റർ, സെമി സ്കിൽഡ് റിഗർ, ജനറൽ വർക്കർ (കാന്റീൻ) തസ്തികയിലായി 671 ഒഴിവുകളാണുള്ളത്. കരാർ നിയമനമാണ്. ഉടൻ വിജ്ഞാപനമാകും.

ഫാബ്രിക്കേഷൻ അസിസ്റ്റന്റ് തസ്തികയിൽ ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ വിഭാഗങ്ങളിലേക്കും ഒൗട്ട്ഫിറ്റ് അസിസ്റ്റന്റ് തസ്തികയിൽ ഫിറ്റർ, മെക്കാനിക് ഡീസൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഫിറ്റർ പൈപ്/പ്ലംബർ, പെയിന്റർ, ഇലക്ട്രീഷ്യൻ, ക്രെയ്ൻ ഓപ്പറേറ്റർ (ഇഒടി), ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഷിപ്റൈറ്റ് വുഡ്/ കാർപെന്റർ, ഓട്ടോ ഇലക്ട്രീഷ്യൻ വിഭാഗങ്ങളിലേക്കും അവസരമുണ്ട്. വിശദവിവരങ്ങൾ www.cochinshipyard.com എന്ന സൈറ്റിൽ പ്രസിദ്ധീകരിക്കും.

അവസരം മുംബൈയിലും 

സിഎസ്എൽ മുംബൈ ഷിപ് റിപ്പയർ യൂണിറ്റിൽ 45 വർക്ക്മെൻ ഒഴിവ്. നവംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം എന്നിവ ചുവടെ.

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ സിവിൽ (16 ഒഴിവ്): കുറഞ്ഞത് 60 % മാർക്കോടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ സിവിൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള വിമുക്തഭടൻ. 4 വർഷം പ്രവൃത്തിപരിചയം, 23,500- 77,000 രൂപ.

ജൂനിയർ കൊമേഴ്സ്യൽ അസിസ്റ്റന്റ് (7 ഒഴിവ്): കുറഞ്ഞത് 60 % മാർക്കോടെ കൊമേഴ്സ്യൽ പ്രാക്ടീസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഇൻഫർമേഷൻടെക്നോളജിയിൽ ഡിപ്ലോമ ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള വിമുക്തഭടൻ, 4 വർഷം പ്രവൃത്തിപരിചയം, 23,500- 77,000 രൂപ.

സ്റ്റോർ കീപ്പർ (01 ഒഴിവ്): ബിരുദം. മെറ്റീരിയൽസ് മാനേജ്മെന്റിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ) അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള വിമുക്തഭടൻ. 4 വർഷം പ്രവൃത്തിപരിചയം, 23,500- 77,000 രൂപ.

വെൽഡർ കം ഫിറ്റർമെക്കാനിക് ഡീസൽ (5 ഒഴിവ്): എസ്എസ്എൽസി ജയം. മെക്കാനിക് ഡീസൽ ട്രേഡിൽ െഎടിെഎ (എൻടിസി), എെഎഎൻടിടി (എൻഎസി) അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള വിമുക്തഭടൻ. 5 വർഷം പ്രവൃത്തിപരിചയം, 22,500- 73,750 രൂപ.

ഫിറ്റർഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ (7 ഒഴിവ്): എസ്എസ്എൽസി ജയം, ഇലക്ട്രോണിക് മെക്കാനിക്/ ഇലക്ട്രീഷ്യൻ ട്രേഡിൽ െഎടിഐ (എൻടിസി), എെഎഎൻടിടി (എൻഎസി) അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള വിമുക്തഭടൻ. 5 വർഷം പ്രവൃത്തിപരിചയം, 22,500- 73,750 രൂപ.

ഷിപ്പ്റൈറ്റ് വുഡ് (3 ഒഴിവ്): എസ്എസ്എൽസി ജയം, ഷിപ്പ്റൈറ്റ് വുഡ് (കാർപെന്റർ) ട്രേഡിൽ െഎടിഐ (എൻടിസി), എെഎഎൻടിടി (എൻഎസി) അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള വിമുക്തഭടൻ. 5വർഷം പ്രവൃത്തിപരിചയം, 22,500- 73,750 രൂപ.

സെമി സ്കിൽഡ് റിഗർ (2 ഒഴിവ്): നാലാം ക്ലാസ് ജയം, അഞ്ചു വർഷം പ്രവൃത്തിപരിചയം, 21,300- 69,840 രൂപ.

ഫയർമാൻ (2 ഒഴിവ്): എസ്എസ്എൽസി ജയം, അംഗീകൃത ഫയർ ഫൈറ്റിങ് പരിശീലനം, അംഗീകൃത ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, ഒരു വർഷം പ്രവൃത്തിപരിചയം, 21,300- 69,840 രൂപ.

ജൂനിയർ സേഫ്റ്റി അസിസ്റ്റന്റ് (2 ഒഴിവ്): എസ്എസ്എൽസി ജയം, ഫയർ/ സേഫ്റ്റിയിൽ ഒരു വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള വിമുക്തഭടൻ. 4 വർഷം പ്രവൃത്തിപരിചയം, 21,300- 69,840 രൂപ.

പ്രായം (2019 നവംബർ 18 ന്): 35 വയസ് കവിയരുത്. സെമി സ്കിൽഡ് റിഗർ, ഫയർമാൻ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് 40 വയസ് കവിയരുത്. അർഹരായവർക്ക് ഇളവു ലഭിക്കും.

അപേക്ഷാഫീസ്: 200 രൂപ. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് എന്നിവ മുഖേന നവംബർ 18 വരെ ഓൺലൈനായി ഫീസടയ്ക്കാം. എസ്സി/എസ്ടി/ഭിന്നശേഷിക്കാർക്കു ഫീസില്ല.

സൂപ്പർവൈസറി കേഡർ: 8 ഒഴിവ്

സിഎസ്എൽ മുംബൈ ഷിപ് റിപ്പയർ യൂണിറ്റിൽ സൂപ്പർവൈസറി തസ്തികയിലായി 8 ഒഴിവ്. നവംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ വെപ്പൺസ്), അസിസ്റ്റന്റ് ഫയർ ഓഫിസർ തസ്തികകളിലായി ഓരോ ഒഴിവു വീതവും അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, അക്കൗണ്ടന്റ് തസ്തികകളിലായി രണ്ട് ഒഴിവു വീതമാണുള്ളത്. എസ്എസ്എൽസി/ എൻജിനീയറിങ് ഡിപ്ലോമ/ ഐടിഐ/ ബിരുദ യോഗ്യതക്കാർക്കാണ് അവസരം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം അപേക്ഷകർ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

പ്രായം (2019 നവംബർ 18 ന്): 45  കവിയരുത്. അർഹരായവർക്കു പ്രായപരിധിയിൽ ഇളവു ലഭിക്കും.

ശമ്പളം: 28000-110000 രൂപ.

അപേക്ഷാഫീസ്: 200 രൂപ. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിങ് എന്നിവ മുഖേന നവംബർ 18 വരെ ഓൺലൈനായി ഫീസടയ്ക്കാം. എസ്സി/എസ്ടി/ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല.

വിശദവിവരങ്ങൾക്ക്: www.cochinshipyard.com


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here