വ്യാപാരികളോട് അവഗണന; കവരത്തി വ്യാപാരി യൂണിയൻ ആരംഭിച്ച സൂചനാ പണിമുടക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. രണ്ടാം ദിവസവും പണിമുടക്ക് പൂർണ്ണം.

0
381

കവരത്തി: കവരത്തി വ്യാപാരി യൂണിയനു നേരേ ലക്ഷദ്വീപ് ഭരണകൂടം തുടർച്ചയായി അവഗണന കാണിക്കുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി യൂണിയൻ പ്രഖ്യാപിച്ച പണിമുടക്ക് രണ്ടാം ദിവസവും പൂർണ്ണം. കഴിഞ്ഞ കുറേ മാസങ്ങളായി കൊവിഡ് പശ്ചാത്തലത്തിൽ നിരവധി രോഗികളും അവരുടെ ആശ്രിതരുമാണ് ഓരോ കപ്പലിലും കവരത്തി, അഗത്തി ദ്വീപുകളിൽ ചികിത്സയ്ക്കായി എത്തുന്നത്. മറൈൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ വാച്ചേഴ്സ് തസ്തികയിൽ നിയമനം ലഭിച്ച മുഴുവൻ പേരും അവരുടെ ട്രൈനിങ്ങിനായി കവരത്തിയിൽ ഉണ്ട്.

ഐ.ടി.ഐ ക്ലാസുകൾ ആരംഭിച്ചതോടെ നൂറു കണക്കിന് വിദ്യാർഥികളാണ് പുതുതായി കവരത്തിയിൽ എത്തിയത്. ഒരു കപ്പലിൽ തന്നെ അഞ്ഞൂറോളം ആളുകൾ കവരത്തിയിൽ എത്തുന്നു. എന്നാൽ ഇവർക്ക് മുഴുവൻ ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിന് ആവശ്യമായ ചരക്കു നീക്കം കവരത്തിയിലേക്ക് നടക്കുന്നില്ല. ഷിപ്പിങ്ങ് ബിൽ നൽകുമ്പോഴും കവരത്തിയോട് പൂർണ്ണമായ അവഗണനയാണ് കാണിക്കുന്നതെന്ന് വ്യാപാരി യൂണിയൻ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ ഞായറാഴ്ച ചേർന്ന വ്യാപാരി യൂണിയൻ യോഗമാണ് ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെ കടകൾ അടച്ചു കൊണ്ട് പ്രതിഷധം അറിയിക്കുവാൻ തീരുമാനിച്ചത്.

ഇന്നലെ രാവിലെ ആരംഭിച്ച സമരത്തിന്റെ ഭാഗമായി ലക്ഷദ്വീപ് സെക്രട്ടേറിയറ്റിലെത്തിയ വ്യാപാരി യൂണിയൻ പ്രതിനിധികൾ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. എന്നാൽ അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് പണിമുടക്ക് അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു. കവരത്തി വ്യാപാരി യൂണിയൻ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കുന്നത് വരെ കടയടപ്പ് സമരം തുടരുമെന്ന് കവരത്തി വ്യാപാരി യൂണിയൻ പ്രതിനിധികൾ അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here