വ്യാപാരികളുടെ ആവശ്യങ്ങൾ മുഴുവൻ അംഗീകരിച്ചു. പണിമുടക്ക് അവസാനിപ്പിച്ച് കവരത്തി വ്യാപാരി യൂണിയൻ.

0
667

കവരത്തി: കവരത്തി വ്യാപാരി യൂണിയനോട് ലക്ഷദ്വീപ് ഭരണകൂടം അവഗണന കാണിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ മുതൽ കവരത്തിയിൽ നടത്തി വന്ന പണിമുടക്ക് സമരം അവസാനിപ്പിച്ചു. വ്യാപാരി യൂണിയൻ പ്രതിനിധികളും മുഴുവൻ പഞ്ചായത്ത് അംഗങ്ങളും ചേർന്ന് ലക്ഷദ്വീപ് ഭരണകൂടവുമായി ഇന്ന് ഉച്ചയോടെ നടത്തിയ സമരത്തിൽ വ്യാപാരി യൂണിയൻ മുന്നോട്ട് വച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുന്നതായി ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. ഇതേത്തുടർന്നാണ് പണിമുടക്ക് സമരം അവസാനിപ്പിക്കുന്നതെന്ന് വ്യാപാരി യൂണിയൻ പ്രതിനിധികൾ പറഞ്ഞു. സഹകരിച്ച എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും നന്ദി അറിയിക്കുന്നതായി വ്യാപാരി യൂണിയൻ അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here