കൽപ്പേനി: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കൽപ്പേനി റെയ്ഞ്ചിന്റെ കീഴില്‍ നടത്തപ്പെട്ട മദ്രസ ഫെസ്റ്റ് സമാപിച്ചു. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്രസകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കലാസാഹിത്യ മത്സരങ്ങളില്‍ മിഫ്താഹുൽ ഹുദാ മദ്രസ, മിഫ്താഹുൽ ഉലൂം മദ്രസ, ഹിദായത്തുൽ ഇസ്ലാം മദ്രസ എന്നിവ യഥാക്രമം വിജയികളായി. പരിപാടിയുടെ ഭാഗമായി വനിതകള്‍ക്കായി നടത്തിയ മെഗാ ബുക്ക് ടെസ്റ്റിൽ സഹീറാ സി. പി, ഹാശിദാ ബീഗം പി, ആയിഷബി സി. ട്ടി എന്നിവരും യഥാക്രമം വിജയികളായി.
കൽപ്പേനി പഞ്ചായത്ത് സ്റ്റേജില്‍ വെച്ച് നടന്ന പഞ്ചദിന പരിപാടിയില്‍ എസ്.ജെ.എം ലക്ഷദ്വീപ് ജില്ലാ പ്രസിഡന്റ് അസ്ഹർ സഖാഫി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ചെയർപെഴ്സൻ ടി. ടി മുഹമ്മദ് അബ്ദു ലത്തീഫ് ഉത്ഘാടനവും ബി. ടി. ഒ കുഞ്ഞി സീതിക്കോയ മുഖ്യപ്രഭാഷണവും നടത്തി. റെയ്ഞ്ച് പ്രസിഡന്റ് മുഹമ്മദ് നഹ അഹ്സനി, മുഹമ്മദ് ഫാളിലി, ഹാഫിള് അസ്ഹർ സഖാഫി, മുല്ലക്കോയ പി, കാസ്മിക്കോയ കെ. കെ, അഷ്റഫ് കെ. സി തുടങ്ങി വിവിധ മദ്രസ ഭാരവാഹികളും രാഷ്ട്രീയ സാമൂഹിക പ്രതിനിധികളും പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക