യുവജനങ്ങൾക്കായി തെങ്ങ് കയറ്റ യന്ത്രം വിതരണം ചെയ്ത് തണൽ. വീഡിയോ കാണാം ▶️

0
122

ആന്ത്രോത്ത്: തണൽ ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കായി തെങ്ങ് കയറ്റ യന്ത്രങ്ങൾ വിതരണം ചെയ്തു. ഡെപ്യൂട്ടി കളക്ടർ കം സി.ഇ.ഒ ശ്രീ. ഹർഷിദ് സൈനി പരിപാടി ഉദ്ഘാടനം ചെയ്തു. തൊഴിലില്ലായ്മയുടെ ഈ നാളുകളിൽ കുടുംബം പോറ്റാൻ ഈ യന്ത്രം പ്രയോജനപ്പെടുത്തി നല്ല വരുമാനം കണ്ടെത്തണമെന്ന് യുവാക്കളോട് അദ്ദേഹം അഭിപ്രായപ്പെട്ടു.

യുവാക്കൾക്ക് ഏഴ്‌ ദിവസത്തെ തെങ്ങ് കയറ്റ പരിശീലനം നൽകുന്നുണ്ടെന് തണൽ ചാരിറ്റബിൾ ഓർഗനൈസേഷൻ ഭാരവാഹികൾ ദ്വീപ്മലയാളിയോട് പറഞ്ഞു.

മേച്ചേരി പ്രദേശത്ത് നടന്ന ചടങ്ങിൽ മുതിർന്ന തെങ്ങ് കയറ്റ തൊഴിലാളിയായിരുന്ന ശ്രീ. മുഹമ്മദിനെ (ഇങ്കാ ഉവ്വാ) തണൽ പാലിയേറ്റീവ് കോർഡിനേറ്റർ ഡോ. ഗഫൂർ ഷാൾ അണിയിച്ച് ആദരിച്ചു. തെങ്ങ് ഉടമകളും പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. തണൽ ചാരിറ്റബിൾ ഓർഗനൈസേഷൻ പ്രസിഡന്റ് ശ്രീ. പി.എ പൂക്കോയ സ്വാഗതവും സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തണൽ ഫിനാൻസ് മാനേജർ ശ്രീ. നസീബ് ഖാൻ നന്ദിയും പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here