ഡല്‍ഹി പോലീസില്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

0
960

ല്‍ഹി പോലീസില്‍ അവസരം. ഹെഡ് കോണ്‍സ്റ്റബിള്‍ (അസിസ്റ്റന്റ് വയര്‍ലെസ് ഓപ്പറേറ്റര്‍/ ടെലി പ്രിന്റര്‍ ഓപ്പറേറ്റര്‍) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി ഡല്‍ഹി പോലീസ് എക്‌സമിനേഷന്‍ 2019നുള്ള വിജ്ഞാപനം പുറത്തിറക്കി. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സയന്‍സ്, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ച്‌ പ്ലസ്ടു (സീനിയര്‍ സെക്കന്‍ഡറി) പാസായിരിക്കണം. അല്ലെങ്കില്‍ മെക്കാനിക് കം ഓപ്പറേറ്റര്‍ ഇലക്‌ട്രോണിക് കമ്യൂണിക്കേഷന്‍ സിസ്റ്റം ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് എന്നവയാണ് യോഗ്യത. അടിസ്ഥാന കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം. ഇംഗ്ലീഷ് വേഡ് പ്രോസസിങ് സ്പീഡ് – 15 മിനിറ്റില്‍ 1000 കീഡിപ്രഷന്‍.

എഴുത്ത് പരീക്ഷ, ശാരീരിക പരിശോധന, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരക്കും തിരഞ്ഞെടുപ്പ്. പുരുഷന്മാര്‍ക്ക് ഓപ്പണ്‍ വിഭാഗത്തില്‍ 392 ഒഴിവുകളും ഡിപ്പാര്‍ട്ട്‌മെന്റല്‍ വിഭാഗത്തില്‍ 43 ഒഴിവുകളും,വനിതകള്‍ക്ക് ഓപ്പണ്‍ വിഭാഗത്തില്‍ 193 ഒഴിവുകളും ഡിപ്പാര്‍ട്ട്‌മെന്റല്‍ വിഭാഗത്തില്‍ 21 ഒഴിവുകളുമുള്‍പ്പെടെ ആകെ 649 ഒഴിവുകളുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : http://www.delhipolice.nic.in/

അവസാന തീയതി : ജനുവരി 27


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here