ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന് ഉപയോഗത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ അനുമതി നല്കി. അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയത്. കൊവിഷീല്‍ഡ്, കൊവാക്സിന് എന്നിവയ്ക്കാണ് അനുമതി. കൊവിഷീല്‍ഡ് 70.42 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞെന്ന് ഡിസിജിഐ അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ 3 കോടി ആളുകള്‍ക്കാണ് വാക്സിന് നല്‍കുക. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയാണ് കൊവിഷീല്‍ഡ് വികസിപ്പിച്ചത്. ഇന്ത്യയില്‍ പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഉത്പാദകര്‍. തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കൊവാക്സിന്. ഇത് നിയന്ത്രിതമായി ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയത്. ഐസിഎംആറിന്റ സഹായത്തോടെ ഭാരത് ബയോടെക് ആണ് കൊവാക്സിന് വികസിപ്പിച്ചത്. സൈഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതിയുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക