ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിലേയ്ക്ക് ധനസമാഹരണം നടത്തി കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടന. വിദ്യാര്‍ത്ഥികളില്‍ നിന്ന് ധനസമാഹരണത്തിന് തുടക്കം കുറിച്ചത് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു. രാജസ്ഥാനിലെ എന്‍.എസ്.യു ഘടകമാണ് രാമക്ഷേത്രനിര്‍മ്മാണത്തിനുള്ള പണപ്പിരിവിന് ഇന്ന് തുടക്കം കുറിച്ചത്.
രാമന്റെ പേരില്‍ ഒരു രൂപ എന്ന പേരിലാണ് ധനസമാഹരണമെന്ന് എന്‍.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിഷേക് ചൗധരി പറഞ്ഞു. നൂറോളം വിദ്യാര്‍ത്ഥിളില്‍ നിന്ന് ഇന്ന് പണം പിരിച്ചതായും സീല്‍ ചെയ്ത പെട്ടികളിലാണ് പണം ശേഖരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാനത്തെ എല്ലാ കോളജുകളില്‍ നിന്നും പണം സ്വരൂപിക്കും. അതിന് ശേഷം സ്വരൂപിച്ച പണം ക്ഷേത്ര അധികൃതര്‍ക്ക് നല്‍കുമെന്ന് എന്‍.എസ് .യു.ഐ വക്താവ് രമേഷ് ഭാട്ടി പറഞ്ഞു
കടപ്പാട്: Media One
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക