ഫാർമസിസ്റ്റുകൾക്ക് സൈന്യത്തിൽ അവസരം

0
618

രസേന ശിപായി ഡി ഫാർമ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്കുള്ള റിക്രൂട്ട്മെന്റ് റാലി കർണാടകയിലെ ഉഡുപ്പിയിൽ നടക്കും. പുരുഷൻമാർക്ക് പങ്കെടുക്കാം. ഏഴ് തെക്കൻ ജില്ലകളിലെ റാലി തിരുവനന്തപുരം എ.ആർ.ഒ.യും ഏഴ് വടക്കൻ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും റാലി കോഴിക്കോട് എ.ആർ.ഒ. യുമാണ് കൈകാര്യംചെയ്യുന്നത്.
യോഗ്യത: പ്ലസ്ടുവും 55 ശതമാനം മാർക്കോടെ ഡി. ഫാർമ കോഴ്സും. 50 ശതമാനം മാർക്കോടെ ബി. ഫാർമ കോഴ്സ് കഴിഞ്ഞവർക്കും അപേക്ഷിക്കാം. സംസ്ഥാന ഫാർമസി കൗൺസിലിലോ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയിലോ രജിസ്റ്റർ ചെയ്തിരിക്കണം.
പ്രായം: 19-25. 1995 ഒക്ടോബർ ഒന്നിനും 2001 സെപ്റ്റംബർ 30-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
ശാരീരികയോഗ്യത: കുറഞ്ഞ ഉയരം: 165 സെന്റിമീറ്റർ. ഉയരത്തിനൊത്ത ഭാരം. കുറഞ്ഞ നെഞ്ചളവ്: 77 സെന്റിമീറ്റർ. അഞ്ചു സെന്റിമീറ്ററെങ്കിലും നെഞ്ച് വികസിപ്പിക്കാനാവണം. വിമുക്തഭടന്മാർ, സൈനികരുടെ മക്കൾ, കായികതാരങ്ങൾ തുടങ്ങിയവർക്കെല്ലാം ശാരീരികയോഗ്യതകളിൽ ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: റാലിയിൽ കായികക്ഷമതാപരിശോധനയും ആരോഗ്യപരിശോധനയുമുണ്ടാകും. ഇതിന്റെ വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിലുണ്ട്. റാലിക്കെത്തുന്നവർ മാസ്കും ഗ്ലൗസും ധരിച്ചിരിക്കണം. റാലിയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എഴുത്തുപരീക്ഷയുണ്ടാകും. അപേക്ഷ വെബ്സൈറ്റ് വഴി അയക്കാം. റാലിയുടെ തീയതി പിന്നീടറിയിക്കും. അഡ്മിറ്റ് കാർഡ് ഇ-മെയിലിലാണ് അയക്കുക.

അവസാന തീയതി: മാർച്ച് 13.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here