മിനിക്കോയ് ദ്വിപിലെ ആഫിയ മറിയം എന്ന കുഞ്ഞുമോൾക്ക് മജ്ജ മാറ്റിവെക്കണം. വേണ്ടത് 45 ലക്ഷം രൂപ. ആഫിയക്കായി നമുക്കൊന്നിച്ച് കൈകോർക്കാം.

0
605

കൊച്ചി: മിനിക്കോയ് ദ്വിപ് സ്വദേശി ആരിഫ് സേരിക്കലിന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞുമോൾ ആഫിയ മറിയത്തിന് എച്ച്.എൽ.എച്ച് എന്ന അപൂർവമായ അസുഖം സ്ഥിരീകരിച്ചിരിക്കുന്നു. അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശം. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സകൾക്കുമായി ഏകദേശം 40 മുതൽ 45 ലക്ഷം രൂപ വരെ ചിലവു വരും എന്നാണ് അറിയിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ആഫിയ മോളുടെ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും എത്രയോ വലിയ തുകയാണ് ചികിത്സക്കായി ആവശ്യമായിരിക്കുന്നത്. അതുകൊണ്ട് തന്നെ ആഫിയ മറിയം എന്ന പൊന്നുമോൾക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ നമ്മുടെ ഓരോരുത്തരുടെയും മനസ്സറിഞ്ഞുള്ള സഹായം അനിവാര്യമാണ്. നമ്മളാൽ കഴിയുന്ന എത്ര ചെറിയ സംഖ്യയും ആഫിയ മോളുടെ കുടുംബത്തിന് അയച്ചു കൊടുത്താൽ അത് അവർക്ക് വലിയ ആശ്വാസമാകും.

Advertisement.

നിങ്ങളുടെ സഹായം ആഫിയ മോളുടെ പിതാവ് ആസിഫ് സേരിക്കൽ, പിതൃ സഹോദരൻ ഹാഫിസ് സേരിക്കൽ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് അയക്കാവുന്നതാണ്. അക്കൗണ്ട് നമ്പറുകളും യു.പി.ഐ നമ്പറുകളും താഴെ ചേർക്കുന്നു.

ഗൂഗിൾ പേ/യു.പി.ഐ നമ്പറുകൾ.
9446836945
9400294829

അക്കൗണ്ട് നമ്പറുകൾ.
ആസിഫ് സേരിക്കൽ.
A/C No: 99512010000236
IFSC: CNRB0019951

ഹാഫിസ് സേരിക്കൽ.
A/C No: 34208522066
IFSC: SBIN0010599

Advertisement

നമുക്ക് കഴിയുന്നത് വെറും ₹100 ആയാലും അത് എത്രയും പെട്ടെന്ന് തന്നെ മേൽപ്പറഞ്ഞ അക്കൗണ്ട് നമ്പറുകളിൽ അയച്ചു കൊടുത്താൽ അത് ആഫിയ മറിയം എന്ന കുഞ്ഞുമോളുടെ കുടുംബത്തിന് വലിയ സഹായമാവും. കൂടാതെ ഈ പോസ്റ്റ് നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണമെന്ന് കൂടി അഭ്യർത്ഥിക്കുന്നു. അതുവഴി കൂടുതൽ ആളുകൾ സഹായഹസ്തവുമായി എത്തും എന്ന് ഉറപ്പാണ്. നമുക്ക് ഈ സദുദ്യമം ഏറ്റെടുക്കാം, ഒറ്റക്കെട്ടായി.

Afiya Maryam, a month old baby from Minicoy Island, Lakshadweep is suffering from a rare disease and she have to undergo bone marrow transplantation. 


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here