കൊച്ചി: ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് മുൻകാലങ്ങളിൽ നടത്തിയത് പൊലെ അർഹമായ രൂപത്തിൽ എത്രയും പെട്ടെന്ന് വിതരണം ചെയ്യുക, എല്ലാ കപ്പലുകളും എത്രയും പെട്ടെന്ന് യാത്രാസജ്ജമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷൻ കൊച്ചി വില്ലിംഗ്ഡൻ ഐലന്റിലെ ലക്ഷദ്വീപ് ഓഫീസിന് മുന്നിൽ പ്രധിഷേധ സമരം സംഘടിപ്പിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് അനീസ്, ജനറൽ സെക്രട്ടറി സഫറുള്ളാ ഖാൻ എന്നിവർ നേതൃത്വം നൽകി. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക