കവരത്തി: അത്യാവശ്യങ്ങൾക്കായി കൊച്ചിയിലേക്ക് പോയ ദ്വീപുകാർക്ക് നാടുകളിൽ എത്താൻ കപ്പൽ കിട്ടാതെ വലയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഏഴ് കപ്പലുകൾ സർവീസ് നടത്തിയിരുന്നത് നിലവിൽ വെറും ഒരു കപ്പലായി കുറിച്ചിരിക്കുന്നു. എല്ലാ കപ്പലുകളും എത്രയും പെട്ടെന്ന് യാത്രാസജ്ജമാക്കണം എന്നാവശ്യപ്പെട്ട് കവരത്തി ബ്ലോക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോർട്ട് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ദ്വീപ് ജനതയുടെ പ്രധാന യാത്രാ മാർഗ്ഗമായ കപ്പൽ മേഖലയിലെ പ്രതിസന്ധി ദ്വീപുകാരുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചതായി എസ്.ടി.സി.സി പ്രസിഡന്റ് ശ്രീ. ഹംദുള്ളാ സഈദ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. കഴിഞ്ഞ മാസം കവരത്തി സന്ദർശന വേളയിൽ പോർട്ട് അധികാരികളുമായി ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു എന്നും ഇനിയും ഒരു പരിഹാരവും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ബ്ലോക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചതെന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക