കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള കായിക-യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന മൂന്നാമത് വകുപ്പുതല കായിക മത്സരങ്ങൾ ഇന്ന് തുടങ്ങും. വിവിധ കായിക ഇനങ്ങളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലെ വകുപ്പുകൾ പങ്കെടുക്കും. തലസ്ഥാന നഗരിയായ കവരത്തിയിലാണ് മത്സരങ്ങൾ നടക്കുന്നത്. വോളിബോൾ, ബാറ്റ്മിൻഡൻ, നീന്തൽ തുടങ്ങിയവയാണ് മത്സര ഇനങ്ങൾ. പുരുഷൻമാർക്കും, സ്ത്രീകൾക്കും, മുതിർന്ന പൗരന്മാർക്കുമായി മൂന്ന് വിഭാഗങ്ങളിലായി ബാറ്റ്മിൻഡൻ മത്സരത്തിൽ പങ്കെടുക്കാം. നീന്തൽ മത്സരം പുരുഷൻമാർക്കും, മുതിർന്ന പൗരന്മാർക്കുമായി രണ്ട് വിഭാഗങ്ങളിലായാണ് നടക്കുക. ഇന്ന് തുടങ്ങുന്ന മത്സരങ്ങൾ ഈ മാസം 9-ന് സമാപിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക