വെസ്സലുകളിൽ കാന്റീൻ ജീവനക്കാരെ ആവശ്യമുണ്ട്.

0
915

കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള ഹൈസ്പീഡ് വെസ്സലുകളിലെ കാന്റീനുകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ ലഭിക്കുന്ന ക്രമത്തിൽ ഓരോരുത്തരെയും പരമാവധി 120 ദിവസത്തേക്കാണ് നിയമിക്കുക. എസ്.എസ്.എൽ.സി, സി.ഡി.സി എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. പരമാവധി 40 വയസ്സിനു താഴെയുള്ള ശാരീരിക ക്ഷമത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കുന്ന മുൻഗണനാ ക്രമത്തിൽ ആയിരിക്കും നിയമനം. നിയമന ഉത്തരവു ലഭിച്ച് 5 ദിവസത്തിനകം അതാത് സ്പോർട്സ് യൂണിറ്റിൽ ഹാജരാവണം. അല്ലാത്ത പക്ഷം അടുത്ത അപേക്ഷകർക്ക് അവസരം ലഭിക്കും. ജോലിയിൽ എത്താതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയവ ശ്രദ്ധയിൽ പെട്ടാൽ അടിയന്തിരമായി ജോലിയിൽ നിന്നും പിരിച്ചുവിടുന്നതാണ്. അപേക്ഷിക്കുന്ന എല്ലാവർക്കും ഓരോ അവസരം നൽകും. ആദ്യ അവസരത്തിലെ പ്രകടനം മോശമാണെന്ന് കണ്ടെത്തുന്നവരെ പിന്നീട് പരിഗണിക്കില്ല.

വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം ജനന സർട്ടിഫിക്കറ്റ്, എസ്.ടി.സർട്ടിഫിക്കറ്റ്, സി.ഡി.സി യുടെ അറ്റസ്റ്റ് ചെയ്ത പകർപ്പ് എന്നിവ സഹിതം ‘Managing Director, SPORTS Headquarters, Kavaratti, Lakshadweep’ എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷയോടൊപ്പം മൊബൈൽ നമ്പർ നൽകേണ്ടതാണ്. ഈ മാസം 20-ന് മുമ്പായി അപേക്ഷകൾ മേൽപ്പറഞ്ഞ വിലാസത്തിൽ എത്തിക്കണം. ആവശ്യമായ രേഖകൾ സമർപ്പിക്കാത്ത അപേക്ഷകളും, വൈകി എത്തുന്ന അപേക്ഷകളും സ്വീകരിക്കുന്നതല്ല. ലക്ഷദ്വീപ് ടൂറിസം വകുപ്പിന് കീഴിൽ തുടർന്ന് വരുന്ന ഒഴിവുകളിലേക്ക് പൊതുവായ നിയമനങ്ങളാവും നടത്തുക. ഇപ്പോൾ ദിവസ വേതനത്തിൽ നിയമിക്കുന്ന വെസ്സൽ കാന്റീൻ ജീവനക്കാർക്ക് പ്രസ്തുത ഒഴിവുകളിലേക്ക് യാതൊരു പ്രത്യേക പരിഗണനയും ഉണ്ടായിരിക്കുന്നതല്ല


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here