ന്യൂഡല്‍ഹി; മോദി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു വര്‍ഷക്കാലത്തിനിടെ വന്‍കിടക്കാരുടെ 2.4 ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളി. പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത വായ്പയാണ് എഴുതിത്തള്ളിയത്. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ അടക്കം കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. അതിനിടയിലാണ് വന്‍കിടക്കാരുടെ വായ്പകള്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക