ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചു.

0
595

ആന്ത്രോത്ത്: ലക്ഷദ്വീപ് സ്വച്ഛ് അഭിയാൻ പദ്ധതിയുടെ ഭാഗമായി ആന്ത്രോത്ത് ദ്വീപിൽ ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചു. എം.ജി.എസ്.എസ്.എസിലെയും, ജി.ജി.എസ്.എസ്.എസിലെയും 200 എൻ.എസ്.എസ്, എൻ.സി.സി കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുത്തു. ആന്ത്രോത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ ശ്രീ.എച്ച്.കെ മുഹമ്മദ് റഫീഖിന്റെ സാന്നിധ്യത്തിൽ സ്ഥലത്തെ സബ് ഡിവിഷണൽ ഓഫീസർ ശ്രീ.പി.എ ആറ്റക്കോയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം ജെട്ടി പരിസരത്ത് വച്ച് ആരംഭിച്ച സംഘം പീന്നീട് ആന്ത്രോത്ത് ദ്വീപിലെ മറ്റു പ്രദേശങ്ങളിൽ കൂടി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മാലിന്യ ശേഖരണവും പ്ളാസ്റ്റിക് നിർമ്മാർജ്ജനവുമാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. ഓഖി ബാധിത പ്രദേശങ്ങളിൽ നിന്നും സംഘം പ്രത്യേക മാലിന്യ ശേഖരണം നടത്തി. പരിസര ശുചീകരണത്തിന്റെ ആവശ്യകതകളെ കുറിച്ചും പ്ളാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യഫലത്തെ കുറിച്ചും സമൂഹത്തെ ബോധ്യപ്പെടുത്തുന്ന ലഘുലേഖകൾ വിദ്യാർഥികൾ വിതരണം ചെയ്തു. അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പായി വിദ്യാർഥികളും അധ്യാപകരും ചേർന്ന് നടത്തിയ ശുചീകരണം മാതൃകാപരമാണെന്ന് പറഞ്ഞ എസ്.ഡി.ഒ പി.എ.ആറ്റക്കോയ വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here