അഗത്തി: ലക്ഷദ്വീപുകാരനായ ആദ്യ എയർപോർട്ട് ഡയറക്ടറായി കിൽത്താൻ ദ്വീപ് സ്വദേശി ശ്രീ.എം.പി കുന്നിസീതി നിയമിതനായി. അഗത്തി വിമാനത്താവളത്തിലെ മൂന്നാമത് ഡയറക്ടറായാണ് കുന്നിസീതിയെ നിയമിച്ചത്. എയർപോർട്ട് ഓഫീസർ, എയർപോർട്ട് കൺട്രോളർ എന്നീ പേരുകളിൽ ഉണ്ടായിരുന്ന മുൻ തസ്തികകൾക്ക് പകരമായാണ് എയർപോർട്ട് ഡയറക്ടർ എന്ന തസ്തിക നിലവിൽ വന്നത്.

കാർഷിക വിദ്യാഭ്യാസത്തിൽ ബിരുദം നേടിയ കുന്നിസീതി പിന്നീട് അലഹബാദ് സിവിൽ ഏവിയേഷൻ ട്രെയ്നിംഗ് കോളേജിൽ നിന്നും എയർ ട്രാഫിക് കൺട്രോൾ ട്രെയ്നിംഗ് പൂർത്തിയാക്കി. എയർ ട്രാഫിക് കൺട്രോൾ ഓഫീസറായി വ്യോമയാന വകുപ്പിൽ 1989-ൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം അഗത്തി, മംഗലാപുരം, ഗോവ വിമാനത്താവളങ്ങളിൽ സ്തുത്യർഹമായ സേവനങ്ങൾ നടത്തിയിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക