കവരത്തി: ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ചു കൊണ്ട് കൽപ്പേനിയിൽ നിന്നും ആന്ത്രോത്ത് ദ്വീപിലേക്ക് സ്ഥലം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.മുഹമ്മദ് അബ്ദുൽ നാസറിന് യാത്രയൊരുക്കിയ ‘മദീനത്തുൽ മുനവ്വറ’ എന്ന ബോട്ടിനെതിരെ ലക്ഷദ്വീപ് മറൈൻ ഫിഷിംഗ് റഗുലേഷൻ നിയമം അനുസരിച്ച് നടപടിയെടുത്തു. കൽപ്പേനി ചെറിയന്നെല്ലാൽ അബ്ദുൽ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള മദീനത്തുൽ മുനവ്വറ (IND-LD-KP-MO-187) എന്ന ബോട്ടിനെതിരെയാണ് നടപടി. പത്ത് മാസത്തേക്ക് ബോട്ടിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. യാത്രാ വിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകൂർ അനുമതി ഇല്ലാതെ യാത്ര ചെയ്തതിനാണ് നടപടി ഉണ്ടായിരിക്കുന്നത്. ഫിഷറീസ് വകുപ്പ് ഡയറക്ടറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. കൽപ്പേനിയിലെ ഫിഷറീസ് വകുപ്പ് എൽ.എം.എഫ്.ആർ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഉത്തരവ് നടപ്പിലാക്കേണ്ട ചുമതല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക