രാജ്യാന്തര സ്‌പോട്സ് കോംപ്ലക്‌സ് പദ്ധതിയുമായി ലുലു ഗ്രൂപ്പ്

0
807
www.dweepmalayali.com

കൊച്ചി: കൊച്ചി ബോൾഗാട്ടി കൺവെൻഷൻ സെന്ററിന്റെ ഉദഘാടനം കഴിഞ്ഞതിനു പിന്നാലെ കേരളത്തിൽ പുതിയ പദ്ധതിയിൽ നിക്ഷേപിക്കാൻ താല്പര്യം പ്രകടിപ്പിച്ചു ലുലു ഗ്രൂപ്പ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മാതൃകയില്‍ കേരളത്തില്‍ സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യാന്തര സ്‌പോട്സ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ ലുലു ഗ്രൂപ്പ് സന്നദ്ധമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമൂഹ മലയാളി വ്യവസായിയുമായ എംഎ യൂസഫലി. ക്രിക്കറ്റും ഫുട്ബോളുമടക്കം എല്ലാ കളികളുടേയും രാജ്യാന്തര മത്സരങ്ങള്‍ നടത്താന്‍ കഴിയും വിധമുള്ള സ്‌പോട്സ് കോംപ്ലക്‌സാണ് ഉദ്ദേശിക്കുന്നതെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും യൂസഫലി പറഞ്ഞു.

ഫുട്ബോള്‍, ക്രിക്കറ്റ്, ടെന്നീസ്, ബാ്ഡമിന്‍റണ്‍, ബോക്‌സിംഗ്, വോളി ബോള്‍ തുടങ്ങി എല്ലാ കായിക ഇനങ്ങളുടേയും രാജ്യാന്തര മത്സരം നടത്താന്‍ കഴിയും വിധമുള്ള വിപുലമായ സ്‌പോട്സ് കോംപ്ലക്‌സ് നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ഏതു കായിക ഇനത്തിന്‍റെയും രാജ്യാന്തര മത്സരത്തിന് വേദിയാകാന്‍ കഴിയും വിധമാണ് സ്‌പോട്സ് കോംപ്ലക്‌സ് വിഭാവനം ചെയ്യുന്നത്. സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കനാണ് ഉദ്ദേശിക്കുന്നത്. പൊതു ജനങ്ങള്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാം. വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ എല്ലാ രാജ്യാന്തര കായിക മത്സരങ്ങളും ഒരിടത്ത് തന്നെ നടത്താനാകും. രാജ്യത്തെ വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ കായിക മേഖലയില്‍ വന്‍ നിക്ഷേപമാണ് നടത്തുന്നത്. ഇതിന്‍റെ ചുവട് പിടിച്ചാണ് ലുലു ഗ്രൂപ്പും സര്‍ക്കാര്‍ സഹകരണത്തോടെ വിപുലമായ പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here