എസ്.എസ്.എൽ.സി; ലക്ഷദ്വീപിൽ 83% വിജയം

0
1088
www.dweepmalayali.com

തിരുവനന്തപുരം/കവരത്തി: 2017-18 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ലക്ഷദ്വീപിൽ നിന്നും പരീക്ഷ എഴുതിയ വിദ്യാർഥികളിൽ 83.02 ശതമാനം പേരും ഉപരി പഠനത്തിന് യോഗ്യത നേടി. ഒമ്പത് ദ്വീപുകളിൽ നിന്നുമായി ആകെ 789 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 655 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും വിജയിച്ചു. കേരളാ സിലബസിനു കീഴിൽ പരീക്ഷ എഴുതിയ മൊത്തം വിദ്യാർഥികളിൽ 97.84% പേരും വിജയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് വിജയശതമാനം കൂടിയിട്ടുണ്ട്.

ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ വിജയശതമാനം കരസ്ഥമാക്കിയത് അമിനിയിലെ ജവാൻ മുത്തുകോയ മെമ്മോറിയൽ സീനിയർ സെക്കന്ററി സ്കൂളാണ്. അമിനിയിൽ പരീക്ഷ എഴുതിയ വിദ്യാർഥികളിൽ 96.6 ശതമാനം പേരും വിജയിച്ചു. 93.5% വിജയവുമായി കടമത്ത് ദ്വീപ് രണ്ടാം സ്ഥാനത്തും, 92.7% വിജയവുമായി കൽപ്പേനി ദ്വീപ് മൂന്നാം സ്ഥാനത്തുമാണ്.

മറ്റു ദ്വീപുകളിലെ വിജയശതമാനം താഴെ കൊടുക്കുന്നു.
ആന്ത്രോത്ത് – 90.6%
മിനിക്കോയ് – 86.7%
കിൽത്താൻ – 84.9%
ചെത്ത്ലത്ത് – 81.4%
കവരത്തി – 76%
അഗത്തി – 57.7%

ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർഥികൾക്കും ദ്വീപ് മലയാളിയുടെ അഭിനന്ദനങ്ങൾ.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here