ലക്ഷദ്വീപ് നിവാസികളെ അധിക്ഷേപിച്ചിട്ടില്ല. വിശദീകരണവുമായി ഓൺലൈൻ ചാനൽ. വീഡിയോ കാണാം.

0
2454

കൊച്ചി: “ലക്ഷദ്വീപിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സ്ത്രീ വിലക്ക്” എന്ന തലവാചകത്തിൽ മലയാളത്തിലെ പ്രമുഖ ഓൺലൈൻ വാർത്താ ചാനലായ “mflint-media” കഴിഞ്ഞ ദിവസം ഒരു വീഡിയോ റിപ്പോർട്ട് നൽകിയിരുന്നു.

ലക്ഷദ്വീപിൽ തിരഞ്ഞെടുപ്പ് നടപടികൾക്കായി വന്ന പ്രൊസീഡിങ്ങ് ഓഫീസർമാർ എല്ലാം തന്നെ കേരള സെക്രട്ടറിയേറ്റ് ജീവനക്കാരാണ്. അവിടെ നിന്നും ലക്ഷദ്വീപിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വരാനായി അപേക്ഷ നൽകിയ സ്ത്രീകൾക്ക് അവസരം നൽകിയില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ ലക്ഷദ്വീപിലെ തിരഞ്ഞെടുപ്പ് തിയതി തെറ്റായി പരാമർശിക്കുന്ന റിപ്പോർട്ടിൽ ലക്ഷദ്വീപിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇവിടത്തെ വനിതാ ഉദ്യോഗസ്ഥർ നടത്തിയ സേവനങ്ങളെ കുറിച്ചു പരാമർശിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ദ്വീപ് മലയാളി ഈ വിഷയങ്ങൾ സൂചിപ്പിച്ചു കൊണ്ട് ചാനൽ വീഡിയോയിൽ ദ്വീപ് മലയാളിയുടെ പ്രതികരണം രേഖപ്പെടുത്തി.

“ലക്ഷദ്വീപിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സ്ത്രീ വിലക്ക്” എന്ന തലവാചകം ലക്ഷദ്വീപ് പൊതു സമൂഹത്തിന് മുന്നിൽ തെറ്റിദ്ധരിക്കപ്പെടുവാൻ സാധ്യതയുണ്ട് എന്ന ബോധ്യമാണ് ഞങ്ങളുടെ പ്രതികരണത്തിന് കാരണം. ദ്വീപ് മലയാളി പ്രതികരണം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി ചാനൽ രംഗത്തു വന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here